മാ​ലി​ന്യ കൂ​മ്പാ​രം ; കൗ​ണ്‍​സി​ല​റു​ടെ വീ​ടി​നു​ മു​ന്നി​ൽ നി​ല്‍​പ്പുസ​മ​രം ന​ട​ത്തി
Saturday, May 30, 2020 11:42 PM IST
കോ​ഴി​ക്കോ​ട്: മാ​ലി​ന്യ​കൂ​മ്പാ​രം നീ​ക്കം ചെ​യ്യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റു​ടെ വീ​ടി​ന് മു​ന്നി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ല്‍​പ്പുസ​മ​രം ന​ട​ത്തി. വ​ലി​യ​ങ്ങാ​ടി 61 ാം വാ​ര്‍​ഡി​ലെ തൃ​ക്കോ​വി​ല്‍ ഇ​ട​വ​ഴി​യി​ലെ മാ​ലി​ന്യ​കൂ​മ്പാ​രം നീ​ക്കം ചെ​യ്യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് കൗ​ണ്‍​സി​ല​ര്‍ ജ​യ​ശ്രീ കീ​ര്‍​ത്തി​യു​ടെ വീ​ടി​ന് മു​ന്നി​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കു​റ്റി​ച്ചി​റ മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല്‍​പ്പു​സ​മ​രം ന​ട​ത്തി​യ​ത്.