ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​ര്‍ അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്ന്
Saturday, May 30, 2020 11:13 PM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ചു​ങ്ക​ത്തെ ക്വ​റ​ന്‍റൈ​ന്‍ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ച്ച ബാ​ര്‍ അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്ന് താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക്വ​ാറ​ന്‍റൈ​നി​ല്‍ ഒ​ന്പ​ത് പേ​ര്‍ ക​ഴി​യു​ന്ന അ​തേ കെ​ട്ടി​ട​ത്തി​ല്‍ ത​ന്നെ​യാ​ണ് ബാ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഇ​ത് കോ​വി​ഡ് പ്രോ​ട്ടോകോ​ളി​ന് വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണ്. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ വച്ചാ​ണ് സ​ര്‍​ക്കാരും എ​ക്സൈ​സ് വ​കു​പ്പും മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ക്വ​ാറ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ല്‍ ബാ​ര്‍ ആ​രം​ഭി​ച്ച​തോ​ടെ ഇ​വി​ടെ താ​മ​സി​പ്പി​ച്ച​യാ​ളു​ക​ള്‍ പ്ര​യാ​സ​ത്തി​ലാ​ണ്.
വി​വി​ധ സ്ഥ​ല​ങ്ങ​ലി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി പേ​രാ​ണ് മ​ദ്യം വാ​ങ്ങു​ന്ന​തി​നാ​യി ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ക്വ​ാറ​ന്‍റൈ​ന്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ല​ത്തോ​ളം ബാ​ര്‍ അ​ട​ച്ചി​ടാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മു​ഹ​മ്മ​ദ​ലി, പി.​പി. ഹാ​ഫി​സ് റ​ഹി​മാ​ന്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.