ചെ​ങ്ങോ​ടു​മ​ല സ​മ​ര​സ​മി​തി നേ​താ​വി​നു മ​ർ​ദ​നം; അ​ഞ്ച് പേ​ർ​ക്കെ​തി​രേ കേ​സ്
Saturday, May 30, 2020 11:13 PM IST
പേ​രാ​മ്പ്ര‌: ചെ​ങ്ങോ​ടു​മ​ല ഖ​ന​ന​വി​രു​ദ്ധ ആ​ക‌്ഷ​ൻ കൗ​ൺ​സി​ൽ നാ​ലാം വാ​ർ​ഡ് ക​ൺ​വീ​ന​ർ ദി​ലീ​ഷ് കൂ​ട്ടാ​ലി​ട​യെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ച് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേകേ​സെ​ടു​ത്തു.
ആ​ർ.​കെ. ഫെ​ബി​ൻ, വ​ട​ക്ക​യി​ൽ വി​നി​ൽ, ജി​തി​ൻ രാ​ജ് താ​ഴെത​റോ​ൽ, അ​ശ്വി​ൻ വി​ജ​യ് കൂ​ട​ത്തി​ൽ, രാ​ജ​ൻ ഓ​ച്ചു​മ്മ​ൽ എ​ന്നി​വ​ർ​ക്കെ​തി​രേയാ​ണ് കേ​സ്. കൂ​ടാ​തെ ക​ണ്ടാ​ല​റി​യു​ന്ന അ​ഞ്ച് പേ​ർ​ക്കെ​തി​രേ​യും കേ​സു​ണ്ട്. പു​വ്വ​ത്തും ചോ​ല​യി​ൽ ഗം​ഗാ​ധ​ര​ൻ നാ​യ​രു​ടെ വീ​ട്ടി​ൽ ക​യ​റി​യാ​ണ് മ​ർ​ദ്ദി​ച്ച​ത്. ഇ​ദ്ദേ​ഹം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.