ത​ണ​ല്‍ വൃ​ക്ഷത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Friday, May 29, 2020 11:48 PM IST
താ​മ​ര​ശേ​രി: സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​നം​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​ടു​വ​ള്ളി പ്ര​സ് ക്ല​ബ് ത​ണ​ല്‍ വൃ​ക്ഷത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു. വീ​ടു​ക​ളി​ലും പൊ​തു സ്ഥലങ്ങ​ളി​ലും ത​ണ​ല്‍ വൃ​ക്ഷ​ങ്ങ​ള്‍ ന​ട്ട് വ​ള​ര്‍​ത്തു​ന്ന​താ​ണ് പ​ദ്ധ​തി. കൊ​ടു​വ​ള്ളി എ​സ്‌​ഐ സാ​യൂ​ജ് കു​മാ​ര്‍ പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജ​ബ്ബാ​റി​ന് തൈ​ക​ള്‍ ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് വാ​വാ​ട്, ബ​ഷീ​ര്‍ ആ​രാ​മ്പ്രം, എ​ന്‍.​പി.​എ. മു​നീ​ര്‍, പി.​സി. മു​ഹ​മ്മ​ദ്, എ.​കെ. ലോ​ഹി​ദാ​ക്ഷ​ന്‍, എം. ​അ​നി​ല്‍​കു​മാ​ര്‍, അ​ഖി​ല്‍ താ​മ​ര​ശേ​രി, കെ.​കെ. ശൗ​ക്ക​ത്ത്, സി​ദ്ദീ​ഖ് പ​ന്നൂ​ര്‍, കെ.​സി. സോ​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

കാ​രു​ണ്യ​തീ​രം
സ്പെ​ഷ​ല്‍ സ്‌​കൂ​ള്‍;
അ​പേ​ക്ഷ ക്ഷ​ണി​ച്ചു

താ​മ​ര​ശേ​രി: ബു​ദ്ധി​പ​ര​വും ശാ​രീ​രി​ക​വു​മാ​യ പ്ര​യാ​സ​മു​ള്ള ഭി​ന്ന ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് ശാ​സ്ത്രീ​യ​മാ​യ സൗ​ജ​ന്യ​മാ​യി പ​രി​ശീ​ല​നം, പ​രി​ച​ര​ണം എ​ന്നി​വ ന​ല്‍​കു​ന്ന പൂ​നൂ​ര്‍ കാ​രു​ണ്യ​തീ​രം സ്പെ​ഷല്‍ സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
നാ​ല് വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് 2020 - 21 വ​ര്‍​ഷ​ത്തി​ല്‍ സ്പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ലാ​ണ് പ്ര​വേ​ശ​നം ന​ല്‍​കു​ന്ന​ത്. ഫോ​ണ്‍: 9895591089.