സ്ഥി​രം ഡോ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന്
Friday, May 29, 2020 11:48 PM IST
ചെ​മ്പ​നോ​ട: അ​യ്യാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ക ആ​യു​ർ​വേ​ദ ആ​ശുപ​ത്രി​യാ​യ ചെ​മ്പ​നോ​ട ആ​യു​ർ​വേ​ദ ആ​ശുപ​ത്രി​യി​ൽ കാ​ല​ങ്ങ​ളാ​യി സ്ഥി​രം ഡോ​ക്ട​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ വ​ല​യു​ന്നു. സ്ഥി​രം ഡോ​ക്ട​ർ​മാ​ർ ഉ​ണ്ടാ​യി​രു​ന്ന ഈ ​ആ​ശു​പ​ത്രി​യി​ൽ ആ​റു​മാ​സ​ക്കാ​ല​മാ​യി ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം ഉ​ച്ച​വ​രെ മാ​ത്ര​മേ ഇ​പ്പോ​ൾ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കു​ന്നു​ള്ളൂ. ഡോ​ക്ട​ർ ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ
ചി​കി​ത്സ​ക്കാ​യി ഇ​വി​ടെ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് ല​ഭി​ക്കാ​ത്ത സ്ഥി​തി​യു​ണ്ട്. കോ​വി​ഡ്-19​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ൾ ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്കാ​യി വ​രു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തിൽ സ്ഥി​രം ഡോ​ക്ട​റെ നി​യ​മി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ് (എം - ​ജോ​സ​ഫ് വി​ഭാ​ഗം)) ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി വ​ള്ളി​ക്കാ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.