കാ​റ്റി​ലും മ​ഴ​യി​ലും ഫൈ​ബ​ർ വ​ള്ളം ത​ക​ർ​ന്നു
Friday, May 29, 2020 11:48 PM IST
കൊ​യി​ലാ​ണ്ടി: ബു​ധ​നാ​ഴ വൈ​കി​ട്ട് കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​റി​ൽ നി​ന്നും മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​യ ഫൈ​ബ​ർ വ​ള്ളം കാ​റ്റി​ലും മ​ഴ​യി​ലും പെ​ട്ട് ത​ക​ർ​ന്നു. വി​രു​ന്നുക​ണ്ടി ദാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ന​കു​ല​ൻ എ​ന്ന ഫൈ​ബ​ർ വ​ള്ള​മാ​ണ് ത​ക​ർ​ന്ന​ത്. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന വി​രു​ന്നു ക​ണ്ടി സാ​ജു, രാ​ജു, ചെ​റി​യ​മ​ങ്ങാ​ട് ക​ബീ​ർ, വേ​ണു, എ​ല​ത്തു​ർ സ്വ​ദേ​ശി കു​ട്ട​ൻ എ​ന്നീ അ​ഞ്ച് പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി. കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും തെ​ക്ക് പ​ടി​ഞ്ഞാ​റ് 55 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ വച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.
ഹി​ലാ​ഹി​യ ചാ​ലി​യം എ​ന്ന ഫൈ​ബ​ർ വ​ള്ള​മാ​ണ് തോ​ണി​യി​ലെ അ​ഞ്ചു പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഫൈ​ബ​റും വ​ല​യും ന​ഷ്ട​പ്പെ​ട്ടു. എ​ട്ട് ല​ക്ഷം രു​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന വ​ള്ള​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ർ​ക്ക് സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് തീ​ര​ദേ​ശ ഹി​ന്ദു സം​ര​ക്ഷ​ണ സ​മി​തി അ​ര​യ സ​മാ​ജം കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.