തൂ​ണേ​രി കോ​വി​ഡ് രോ​ഗി സ​ഹ​ക​രി​ക്കു​ന്നി​ല്ല; റൂ​ട്ട് മാ​പ്പ് ത​യാറാ​ക്ക​ൽ ദു​ഷ്കരം
Friday, May 29, 2020 11:46 PM IST
നാ​ദാ​പു​രം: മ​ത്സ്യ മൊ​ത്ത വി​ത​ര​ണ​ക്കാ​ര​ന് കോ ​വി​ഡ് സ്ഥി​രീക​രി​ച്ച​തോ​ടെ നാ​ദാ​പു​രം മേ​ഖ​ല​യി​ൽ സ്ഥി​തി ഗു​രു​ത​രം. കോ​വി​ഡ് രോ​ഗി​യു​ടെ നി​സഹ​കര​ണ​ത്തെ തു​ട​ർ​ന്ന് ഇ​യാ​ളു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാറാ​ക്കാൻ പോ​ലും ആ​രോ​ഗ്യ വ​കു​പ്പി​നു കഴിയുന്നില്ല. തൂ​ണേ​രി വെ​ള്ളൂ​ർ സ്വ​ദേ​ശി​യും മ​ത്സ്യ​വി​ത​ര​ണ​ക്കാ​ര​നുമായ യു​വാ​വിനെറൂ​ട്ട് മാ​പ്പ് ത​യാറാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ഫോ​ൺ വഴി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ തയാറായില്ല. യു​വാ​വ് സ​ഹ​ക​രി​ക്കാ​തി​രു​ന്ന​തി​നാ​ൽ ബ​ന്ധു​ക്ക​ളു​ടെ​യും സ​ഹോ​ദ​ര​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച 150 പേ​രു​ടെ പ്രാ​ഥ​മി​ക പ​ട്ടി​ക ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ലി​സ്റ്റി​ലും അ​വ്യ​ക്ത​ത​ക​ൾ നി​റ​ഞ്ഞ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
യു​വാ​വ് നാ​ദാ​പു​രം, പു​റ​മേ​രി, വ​ള​യം, കു​ന്നു​മ്മ​ൽ, കു​റ്റ്യാ​ടി, പേ​രാ​മ്പ്ര ,വ​ട​ക​ര മു​ൻ​സി​പ്പാ​ലി​യി​ലെ 40,45,46 വാ​ർ​ഡു​ക​ളി​ലും സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​ധാ​ന​പ്പെ​ട്ട മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ളി​ലെ​ല്ലാം ഇ​യാ​ൾ പോ​യി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക വ​ള​രെ വ​ലു​താ​ണെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് വി​ല​യി​രു​ത്ത​ൽ.