കോ​വി​ഡ് പ്ര​തി​രോ​ധ തി​ര​ക്കി​ൽ പ്ര​ള​യ​ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ളം തെ​റ്റു​ന്നു
Friday, May 29, 2020 11:46 PM IST
കോ​ഴി​ക്കോ​ട്: ​കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും തു​ട​ര​വേ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മാ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ളം തെ​റ്റി. പ്ര​ള​യ​ത്തി​ല്‍ വീ​ടു​ക​ള്‍​ക്കു​ണ്ടാ​യ​നാ​ശ​ന​ഷ്ട​ം, അ​ടി​യ​ന്ത​ര​ധ​ന​സ​ഹാ​യം, ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​ര്‍ -നി​ര്‍​മാ​ണം എ​ന്നി​വ​യെ​ല്ലാം ഇ​പ്പോ​ള്‍ മന്ദഗതിയിലാണ് .
ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കേ​ണ്ട താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലെ എ- ​ഫോ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​പ്പോ​ള്‍ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. നി​ല​വി​ല്‍ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്ക​വും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.
എ​ന്നാ​ല്‍ തി​ര​ക്കി​ന​നു​സ​രി​ച്ച് കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ സെ​ക്ഷ​നു​ക​ളി​ലേ​ക്ക് നി​യോ​ഗി​ച്ചി​ട്ടു​മി​ല്ല. ഫോ​ണ്‍ വി​ളി​ച്ചാ​ല്‍ പോ​ലും എ​ടു​ക്കാ​നും സെ​ക്ഷ​നി​ലേ​ക്ക് കൈ​മാ​റാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​തി​നാ​ല്‍ താ​ത്‍​ക്കാ​ലി​ക​മാ​യി മ​റ്റു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വീ​ടു​ക​ള്‍​ക്ക് ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് തു​ക ന​ല്‍​കു​ന്ന​ത്. അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തും അ​ടി​യ​ന്ത​ര​ധ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ പ​രി​ശോ​ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന​തു​മാ​ണ് ന​ട​ന്നി​രു​ന്ന​ത്. ഇ​തെ​ല്ലാം ഇ​നി എ​ന്ന് പു​ന​രാ​രം​ഭി​ക്കാ​നാ​കു​മെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ല​വി​ല്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ജോ​ലി​ചെ​യ്യു​ന്ന​തി​നാ​ല്‍ ആ​വ​ശ്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ്ടി​വ​രു​ന്നു​വെ​ന്നും ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.
വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി​ചെ​യ്താ​ല്‍ മാ​ത്ര​മേ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് സാ​മ്പ​ത്തി​ക​വ​ര്‍​ഷം ആ​നൂ​കൂ​ല്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യൂ​എ​ന്ന​താ​ണ് അ​വ​സ്ഥ.
അ​തേ​സ​മ​യം ഇ​നി​യും അ​ടി​യ​ന്ത​ര​ധ​ന​സ​ഹാ​യം ല​ഭ്യ​മാ​കാ​ത്ത​വ​ര്‍​ക്ക് അ​ത് ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​റി​യി​ച്ചു.