വീ​രേ​ന്ദ്ര​കു​മാ​റി​നു കോ​ഴി​ക്കോ​ടി​ന്‍റെ വി​ട
Friday, May 29, 2020 11:46 PM IST
കോ​ഴി​ക്കോ​ട്: രാ​ഷ്ട്രീ​യ നേ​താ​വും സാ​ഹി​ത്യ​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ എം.​പി.​വീ​രേ​ന്ദ്ര​കു​മാ​ര്‍ എം​പി​ക്ക് കോ​ഴി​ക്കോ​ട് വി​ട​നൽകി.​രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ രം​ഗ​ത്തെ നി​ര​വ​ധി​പേ​ര്‍ അ​നു​ശോ​ച​ന​മ​ര്‍​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്കുവേ​ണ്ടി മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ പു​ഷ്പ​ച​ക്രം അ​ര്‍​പ്പി​ച്ചു.

മ​ന്ത്രി​മാ​രാ​യ ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍, കെ.​കൃ​ഷ്ണ​ന്‍ കു​ട്ടി,മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ , എം​പി​മാ​രാ​യ എ​ള​മ​രം ക​രീം, പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ.​മു​ര​ളീ​ധ​ര​ന്‍ , ഡോ.​എം.​കെ.​മു​നീ​ര്‍ എം​എ​ല്‍​എ,കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ.​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍ , താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ ,രൂ​പ​താ ചാ​ന്‍​സ​ല​ര്‍ ഫാ.​ബെ​ന്നി മു​ണ്ട​നാ​ട്ട് , ദീ​പി​ക കോ​ഴി​ക്കോ​ട് റെ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​സാ​യി പാ​റ​ന്‍​കു​ള​ങ്ങ​ര, കോഴിക്കോട് രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍ . തോ​മ​സ് പ​ന​യ്ക്ക​ല്‍ , ഫാ.​ജെ​ന്‍​സ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ തുടങ്ങി യവ​ര്‍ വീ​ട്ടി​ലെ​ത്തി അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ച്ചു. രാ​വി​ലെ പ​തി​നൊ​ന്നോ​ടെ മൃ​ത​ദേ​ഹം ക​ല്‍​പ്പ​റ്റ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വി​യോ​ഗം കേ​ര​ള​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ-​സാ​മൂ​ഹ്യ-​സാം​സ്‌​കാ​രി​ക മ​ണ്ഡ​ല​ങ്ങ​ള്‍​ക്ക് ഒ​രി​ക്ക​ലും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്ന് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് ക​ര്‍​മ്മ​നി​ര​ത​നാ​യി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ക​സ്മി​ക​മാ​യ വേ​ര്‍​പാ​ട്. പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹ​വു​മാ​യി ഏ​റ്റ​വും അ​ടു​ത്ത വ്യ​ക്തി ബ​ന്ധം പു​ല​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞു. കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന്‍റെ സ​ര്‍​വ മ​ണ്ഡ​ല​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മു​റ​പ്പി​ച്ച സ​വി​ശേ​ഷ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നു വീ​രേ​ന്ദ്ര​കു​മാ​ര്‍‌. കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു വീ​രേ​ന്ദ്ര​കു​മാ​റെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ അ​നു​സ്മ​രി​ച്ചു. മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി, എ​ഴു​ത്തു​കാ​ര​ൻ, വാ​ഗ്മി, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം ക​ഴി​വു​തെ​ളി​യി​ച്ച വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​നും ഇ​ട​തു ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്കും സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​നും തീ​രാ​ന​ഷ്ട​മാ​ണെ​ന്നും മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

കേ​ര​ള​ത്തി​ലെ സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ​മു​ജ്ജ്വ​ല നേ​താ​വാ​യി​രു​ന്നു വീ​രേ​ന്ദ്ര​കു​മാ​റെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​നു​സ്മ​രി​ച്ചു. അ​നു​ഭ​വ സ​മ്പ​ത്തി​ലൂ​ടെ തെ​ളി​മ​യാ​ര്‍​ന്ന് ക​ട​ന്നു​വ​ന്ന ഒ​രു മ​ഹാ സോ​ഷ്യ​ലി​സ്റ്റി​നെ​യാ​ണ് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദി​ഖ് പ​റ​ഞ്ഞു. വേ​ര്‍​പാ​ടി​ല്‍ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സോ​ഷ്യ​ലി​സ്റ്റ് മു​ന്നേ​റ്റ​ങ്ങ​ളു​ടെ മു​ന്‍​നി​ര​യി​ല്‍ നി​ന്ന അ​ദ്ദേ​ഹത്തിന്‍റെ വേർപാട് കേ​ര​ള രാ​ഷ്‌​ട്രീ​യ പൊ​തു​മ​ണ്ഡ​ല​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് അ​നു​സ്മ​രി​ച്ചു.

ധി​ഷ​ണാ​ശാ​ലി​യാ​യ രാ​ഷ്‌​ട്രീ​യ നേ​താ​വും എ​ഴു​ത്തു​കാ​ര​നും ചി​ന്ത​ക​നും മി​ക​ച്ച പാ​ര്‍​ല​മെ​ന്‍റേ​റി​യ​നു​മാ​യ സ​ഖാ​വ് എം.​പി വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വേ​ര്‍​പാ​ട് മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​നു ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്ന് ആ​ര്‍​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍‌.​വേ​ണു പ​റ​ഞ്ഞു. വി​യോ​ഗ​ത്തി​ല്‍ മു​സ്ലിം സ​ര്‍​വീ​സ് സൊ​സൈ​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​പി.​കു​ഞ്ഞി​മു​ഹ​മ്മ​ദും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്ദു​ല്‍ ക​രീ​മും അ​നു​ശോ​ചി​ച്ചു. മ​തേ​ത​ര​ത്വ​ത്തി​നും മാ​ന​വി​ക​ത​യ്ക്കും സോ​ഷ്യ​ലി​സ​ത്തി​നും വേ​ണ്ടി ജീ​വി​തം സ​മ​ര്‍​പ്പി​ച്ച ധീ​ര​നാ​യ പേ​രാ​ളി​യാ​യി​രു​ന്നു എം.​പി.​വീ​രേ​ന്ദ്ര​കു​മാ​ര്‍ എ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ണ്‍ പൂ​ത​ക്കു​ഴി അ​നു​സ്മ​രി​ച്ചു.​കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം.​ജോ​സ​ഫ് അ​നു​ശോ​ചി​ച്ചു.
കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി.​രാ​ധാ​കൃ​ഷ്ണ​ൻ അ​നു​ശേ​ചി​ച്ചു. ആ​ര്‍​എ​സ്പി കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ടേറി​യ​റ്റ് യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

എ​ൽ​ജെ​ഡി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഭാ​സ​കര​ൻ കൊ​ഴു​ക്ക​ല്ലൂ​ർ, കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ൽ​സ​ൻ എ​ട​ക്കോ​ട​ൻ, കേ​ര​ളാ കോ​ൺ​ഗ്ര​സ് എം-​ജോ​സ​ഫ് വി​ഭാ​ഗം ഉന്നതാധികാരി സമിതി അംഗം വി. ചാണ്ടി മാസ്റ്റർ, ജി​ല്ലാ പ്രസിഡന്‍റ് പി.എം.ജോർജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് തോ​മ​സ് ,കേ​ര​ളാ കോ​ൺഗ്രസ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മ​നോ​ജ് കു​മാ​ർ തുടങ്ങിയവ​ർ അ​നു​ശോ​ചി​ച്ചു.