എം​എ​ൽ​എ വി​ളി​ച്ചുചേ​ർ​ത്ത യോ​ഗ​ം വിവാദത്തില്‌
Thursday, May 28, 2020 11:41 PM IST
മു​ക്കം: ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന സു​ഭി​ക്ഷം പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള തി​രു​വ​മ്പാ​ടി എം​എ​ൽ​എ വി​ളി​ച്ചു ചേ​ർ​ത്ത​യോ​ഗം വി​വാ​ദ​മാ​യി. മ​ത്സ്യ​ക്കൃ​ഷി, ക്ഷീ​ര​വി​ക​സ​നം, കോ​ഴി​വ​ള​ർ​ത്ത​ൽ മു​ത​ലാ​യ​വ​യെ കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നാ​ണ് ജോ​ർ​ജ്.എം ​തോ​മ​സ് എം​എ​ൽ​എ നി​യോ​ജ​ക മ​ണ്ഡ​ലം ത​ല​ത്തി​ൽ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്.
യോഗത്തില്‌ സാ​മു​ഹ്യ അ​ക​ലം പാ​ലി​ച്ച് ഇ​രി​ക്കാ​ൻ പോ​ലും സം​വി​ധാ​ന​മൊ​രു​ക്കി​യി​ല്ല​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ യോ​ഗം ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ച​ത്. പി​ന്നീ​ട് എം​എ​ൽ​എ​യു​ടെ സൗ​ക​ര്യം പ്ര​കാ​രം ഉച്ചകഴിഞ്ഞ് മൂ​ന്നു മൂന്നിനാ​ക്കു​ക​യാ​യി​രു​ന്നു.
യോ​ഗ​ത്തി​ന് എ​ത്തി​ച്ചേ​ർ​ന്ന ഇ​രു​നൂ​റോ​ളം​ആ​ളു​ക​ൾ അ​ടു​ത്ത​ടു​ത്താ​യി ഇ​രി​ക്കു​ക​യാ​യി​രു​ന്നു. കൈ​ക​ൾ ശു​ദ്ധ​മാ​ക്കാ​ൻ വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഇ​തോ​ടെ മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി യോ​ഗം ബ​ഹി​ഷ്ക്ക​രി​ച്ചു. ഉ​ട​ൻ ത​ന്നെ അ​ധി​കൃ​ത​ർ യോ​ഗ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ചു. അ​ടു​ത്ത ദി​വ​സം പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ യോ​ഗം ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
ഇ​തി​നെ തു​ട​ർ​ന്ന് എ​ത്തി​ച്ചേ​ർ​ന്ന ആ​ളു​ക​ൾ പി​രി​ഞ്ഞു പോ​യി. അ​തേ സ​മ​യം വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് യോ​ഗം മാ​റ്റി വെ​ച്ച​തെ​ന്ന് ക​ർ​ഷ​ക​സം​ഘം നേ​താ​വ് കെ.​ടി. ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു.