പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​മേ​യം പ്ര​തി​ഷേ​ധാ​ർ​ഹം: കെ​യു​ഡ​ബ്ല്യു​ജെ
Thursday, May 28, 2020 11:40 PM IST
കോ​ഴി​ക്കോ​ട്: ന​രി​ക്കു​നി കാ​വും​പൊ​യി​ലി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ മാ​ധ്യ​മം ദി​ന​പ​ത്രം സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ സി.​പി. ബി​നീ​ഷി​നെ​തി​രേ പ്ര​മേ​യം പാ​സാ​ക്കു​ക​യും അ​ഞ്ചു പ്ര​തി​ക​ൾ​ക്കെ​തി​രേ എ​ടു​ത്ത കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത ന​രി​ക്കു​നി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​വും നി​യ​മ​വാ​ഴ്ച​യോ​ടു​ള്ള വെ​ല്ലു​വി​ളി​യു​മാ​ണെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി . മേ​യ് 20ന് ​ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സി.​പി. ബി​നീ​ഷി​നെ കാ​വും​പൊ​യി​ലി​ൽ ഒ​രു​സം​ഘം പേ​ർ ത​ട​ഞ്ഞു​വയ്ക്കു​ക​യും അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി​യാ​ണു ബി​നീ​ഷി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ അ​ഞ്ചു​പേ​രെ പി​റ്റേ​ന്ന് കൊ​ടു​വ​ള്ളി പോ​ലീ​സ് അ​റ​സ്റ്റും ചെ​യ്തു. കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​ർ​ന്നു​വ​രി​ക​യാ​ണ്. പ​രാ​തി​ക്കാ​ര​നാ​യ ബി​നീ​ഷി​നെ​തി​രേയുള്ള പ്ര​മേ​യം പാ​സാ​ക്കി​യ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി അ​ക്ര​മ​ത്തെ ന്യാ​യീ​ക​രി​ക്ക​ലും പ്ര​തി​ക​ളെ സം​ര​ക്ഷി​ക്ക​ലു​മാ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബി​നീ​ഷി​നെ​തി​രെ പ്ര​മേ​യം പി​ൻ​വ​ലി​ക്കാ​നും അ​ക്ര​മി​ക​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന നി​ല​പാ​ട് തി​രു​ത്താ​നും ന​രി​ക്കു​നി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ത​യാ​റാ​ക​ണ​മെ​ന്ന് പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ് ഖാ​നും സെ​ക്ര​ട്ട​റി പി.​എ​സ്. രാ​കേ​ഷും ആ​വ​ശ്യ​പ്പെ​ട്ടു.