തൂ​ണേ​രി-വെ​ള്ളൂ​രി​ല്‍ മ​ത്സ്യ​വി​ല്‍​പ്പ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീക​രി​ച്ചു; 150 അ​ധി​കം പേ​ര്‍ ക്വാ​റ​ന്‍റൈനി​ല്‍
Thursday, May 28, 2020 11:40 PM IST
നാ​ദാ​പു​രം: തൂ​ണേ​രി പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​യാ​യ മ​ത്സ്യ മൊ​ത്ത​വി​ത​ര​ണ​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ യു​വാ​വു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ വീ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ഉ​ള്‍​പ്പെ​ടെ 150 ല്‍ ​അ​ധി​കം പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ലാ​ണ്.
യു​വാ​വി​ന്‍റെ റൂ​ട്ട്മാ​പ്പ് ത​യാ​റാ​യി വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. യു​വാ​വ് മ​ത്സ്യ​വി​ല്‍​പ്പ​ന ന​ട​ത്തി​യ മാ​ര്‍​ക്ക​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജാ​ഗ്ര​ത നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വ​ള​യം, പു​റ​മേ​രി, കു​ന്നു​മ്മ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ത്സ്യ​മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ഇ​യാ​ളെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ര​ണ്ട് മാ​ര്‍​ക്ക​റ്റു​ക​ളും അ​ട​ച്ച് പൂ​ട്ടു​ക​യും ഇ​യാ​ളു​മാ​യി ഇ​ട​പ​ഴ​കി​യ മാ​ര്‍​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളോ​ട് ക്വാ​റൈ​ന്‍റ​യി​നി​ല്‍ പോ​കാ​ന്‍ നി​ര്‍​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തു.
ക​ല്ലാ​ച്ചി, നാ​ദാ​പു​രം മ​ത്സ്യ​മാ​ര്‍​ക്ക​റ്റും സി​പി​എം ഓ​ഫീ​സ് പ​രി​സ​ര​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ബൂ​ത്തും അ​ട​ച്ച് പൂ​ട്ടി. തൂ​ണേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ഭ​ര്‍​ത്താ​വ് യു​വാ​വു​മാ​യി ഇ​ട​പ​ഴ​കി​യ​തി​നെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​വ​രെ പൂ​ട്ടി​യി​ട്ടു.​ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി അ​ണു​വി​മു​ക്ത​മാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ച​ത്.
പു​റ​മേ​രി വെ​ള്ളൂ​ര്‍ റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ത്സ്യ​ബൂ​ത്തു​മാ​യി ഇ​യാ​ള്‍ സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ടൗ​ണി​ല്‍ രാ​വി​ലെ ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​ത്തി ക​ട​ക​ള്‍ പൂ​ട്ടി​ച്ചു. പു​റ​മേ​രി​യി​ല്‍ ഇ​യാ​ളി​ല്‍ നി​ന്ന് മ​ത്സ്യം ശേ​ഖ​രി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തി​യ വി​ല്‍​പ്പ​ന​ക്കാ​രും ക്വാ​റ​ന്‍റൈ​നി​ല്‍ പോ​യി. യു​വാ​വി​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള പ്ര​ധാ​ന​മ​ന്ത്രി റോ​ഡും സ​മീ​പ​ത്തെ റോ​ഡു​ക​ളും അ​ട​ച്ചു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ര്‍​ന്ന് മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് ഇ​യാ​ള്‍ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് ന​ൽ​കി​യ​ത്.​ഇ​തേ തു​ട​ര്‍​ന്ന് ഡി​എം​ഒ​യു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ബു​ധ​നാ​ഴ്ച്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​ത്തി യു​വാ​വി​നെ 108 ആം​ബു​ല​ന്‍​സി​ല്‍ കോ​ഴി​ക്കോ​ട് ല​ക്ഷ​ദ്വീ​പ് റ​സ്റ്റ് ഹൗ​സി​ലെ പ്ര​ത്യേ​ക കോ​വി​ഡ് വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ത​ല​ശേ​രി​യി​ല്‍ നി​ന്ന് മ​ത്സ്യം ശേ​ഖ​രി​ച്ച് പു​റ​മേ​രി, തൂ​ണേ​രി, ക​ല്ലാ​ച്ചി, വ​ള​യം, ക​ക്ക​ട്ട് തു​ട​ങ്ങി വ​യ​നാ​ട് നി​ര​വി​ല്‍​പു​ഴ​യി​ല്‍ വ​രെ ഈ ​യു​വാ​വാ​ണ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.