ക​ലു​ങ്ക് ത​ക​ർ​ന്ന് യാ​ത്രാ​ഭീ​ഷ​ണി
Thursday, May 28, 2020 11:40 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ലു​ങ്ക് ത​ക​ർ​ന്ന് യാ​ത്രാ ഭീ​ഷ​ണി. പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് പൂ​വ്വ​ത്തും​ചോ​ല -താ​ന്നി​യാം​കു​ന്ന് റോ​ഡി​ൽ ക​പ്പ​ലു​മാ​ക്ക​ൽ കോ​ള​നി​റോ​ഡ് ക​വ​ല​യി​ൽ നി​ർ​മി​ച്ച ക​ലു​ങ്കാ​ണ് അ​പ​ക​ട​നി​ല​യി​ലാ​യ​ത്. നാ​ളു​ക​ൾ​ക്ക് മു​മ്പ്് പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് ക​ലു​ങ്ക് ത​ക​ർ​ന്ന​ത്. ഇ​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ടി​യ​ന്തര​മാ​യി ക​ലു​ങ്കി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും റോ​ഡി​ന്‍റെ ഓ​വു​ചാ​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക​ത​ക്ക​വി​ധം ന​വീ​ക​രിക്കണ​മെ​ന്നു​ം പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ക​ലു​ങ്ക് ഉ​ട​ൻ ന​വീ​ക​രിക്കാന്‌ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ഒ.​ഡി. തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.