അ​ധ്യാ​പ​ക​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സി​നും അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
Thursday, May 28, 2020 11:38 PM IST
മു​ക്കം: എ​സ്എ​സ്എ​ൽസി ​പ​രീ​ക്ഷ​യ്ക്ക് ശേ​ഷം അ​ധ്യാ​പ​ക​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സി​നും അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ.
കോ​വി​ഡ് ഭീ​തി നി​ല​നി​ൽ​ക്കെ ശ​ക്ത​മാ​യ മു​ന്നൊ​രു​ക്ക​ത്തോ​ടെ​യാ​ണ് പ​രീ​ക്ഷ പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​രീ​ക്ഷ അ​വ​സാ​നി​ച്ച​തോ​ടെ ത​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യ അ​ധി​കാ​രി​ക​ളെ അഭിനന്ദിച്ചാണ് കു​ട്ടി​ക​ൾ സ്കൂ​ൾ അ​ങ്ക​ണം വി​ട്ട​ത്.
പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജി. ​സു​ധീ​ർ, മു​ക്കം ജ​ന​മൈ​ത്രി എ​സ്ഐ അ​സ​യി​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ധാ​കൃ​ഷ്ണ​ൻ​ജൂ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ദീ​പി​ക, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത്‌ നേ​ഴ്സ് ഖ​ദീ​ജ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.