സ്ത്രീ​ക​ളെ ഫോ​ണി​ലൂ​ടെ ശ​ല്യം ചെ​യ്ത യു​വാ​വ് പി​ടി​യി​ൽ
Thursday, May 28, 2020 11:38 PM IST
പേ​രാ​മ്പ്ര: നാ​ട്ടു​കാ​രാ​യ സ്ത്രീ​ക​ളെ ഫോ​ണി​ലൂ​ടെ ചാ​റ്റ് ചെ​യ്ത് നി​ര​ന്ത​ര ശ​ല്യം ചെ​യ്ത യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. അ​യ​ൽ​വാ​സി​യാ​യ യു​വ​തി​യെ ബ​ന്ധു​വാ​യ സ്ത്രീ​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും മ​റ്റും അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് സ്ത്രീ​യു​ടെ പ​രാ​തി പ്ര​കാ​രം കാ​വു​ന്ത​റ പ​ക്കു ബ​സാ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കു​ന്ന​ത്ത് ത​ച്ചി​നാ​നി അ​തു​ൽ ജി​ത്ത് (26)നെ ​പേ​രാ​മ്പ്ര പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. റ​ഹൂ​ഫ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി മു​മ്പും നാ​ട്ടി​ലു​ള്ള പ​ല സ്ത്രീ​ക​ളു​ടെ​യും ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​റു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. അറസ്റ്റ് ചെയ്ത പ്ര​തി​യെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

ധ​ർ​ണ ന​ട​ത്തി

പേ​രാ​മ്പ്ര: എ​ൽ​ഐ​സി ഏ​ജ​ന്‍റ് മാ​ർ​ക്ക് കോ​വി​ഡ്-19 അ​ല​വ​ൻ​സ് അ​നു​വ​ദി​ക്കു​ക, തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് എ​ൽ​ഐ​സി ഏ​ജ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പേ​രാ​മ്പ്ര എ​ൽ​ഐ​സി ബ്രാ​ഞ്ച് ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ്ണ ന​ട​ത്തി. ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​എ​ൻ. ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​എം. മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ കാ​പ്പു​മ്മ​ൽ, ടി. ​ര​തി, ല​വ്‌​ലി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.