ലിം​ക ബു​ക്ക് ഓ​ഫ് റിക്കാ​ര്‍​ഡ്സി​ലേ​ക്ക് മ​ല​യോ​ര​ത്തു നി​ന്നൊ​രു വെ​ണ്ട​യ്ക്ക
Thursday, May 28, 2020 11:38 PM IST
തി​രു​വ​മ്പാ​ടി: മു​റ്റ​ത്തെ ഗ്രോ​ബാ​ഗു​ക​ളി​ല്‍ വ​ള​ര്‍​ന്ന് വ​രു​ന്ന വെ​ണ്ട​ത്തൈ​ക​ള്‍ ഇ​ത്ര​വ​ലി​യ വി​ള​വ് ത​രു​മെ​ന്ന് സ്വ​പ്ന​ത്തി​ല്‍ പോ​ലും വി​ചാ​രി​ച്ചി​ട്ടി​ല്ല മ​ര​ഞ്ചാ​ട്ടി ക​ണ്ടം​പ്ലാ​ക്ക​ല്‍ ടോ​മി എ​ന്ന ക​ര്‍​ഷ​ക​ന്‍. കൂ​ട​ര​ഞ്ഞി​യി​ലെ ഒ​രു ക​ര്‍​ഷ​ക​ന്‍റെ കൈ​യി​ല്‍ നി​ന്ന് വാ​ങ്ങി​യ വി​ത്തു​ക​ള്‍ ത​ന്‍റെ കൃ​ഷി​രീ​തി​ക​ളി​ലൂ​ടെ വി​ള​യി​ച്ചെ​ടു​ത്ത​ത് നീ​ള​മേ​റി​യ വെ​ണ്ട​കാ​യ്ക​ളാ​ണ്. വെ​ണ്ട​ക്കാ​യ്ക​ളു​ടെ നീ​ളം ക​ണ്ട​പ്പോ​ള്‍ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ബി​രു​ദ​ധാ​രി​യാ​യ മ​ക​ള്‍ ഗോ​ള്‍​ഡ​യാ​ണ് ഏ​റ്റ​വും നീ​ള​മു​ള്ള വെ​ണ്ട​യ്ക്ക​യു​ടെ നി​ല​വി​ലെ റെ​ക്കോ​ര്‍​ഡ് ആ​ര്‍​ക്കാ​ണെ​ന്ന് ഗൂ​ഗി​ളി​ല്‍ തെ​ര​ഞ്ഞ് നോ​ക്കി​യ​ത്.
ഗൂ​ഗി​ളി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​രം അ​നു​സ​രി​ച്ച് ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ് ഷാ​ര്‍​ജ​യി​ലെ മ​ല​യാ​ളി​യാ​യ സു​ധീ​ഷ് ഗു​രു​വാ​യൂ​ര്‍ എ​ന്ന യു​വ ക​ര്‍​ഷ​ക​ന്‍ വി​ള​യി​ച്ചെ​ടു​ത്ത വെ​ണ്ട​യ്കാ​ണ്.
ഷാ​ര്‍​ജ ഇ​ല​ക​ട്രി​സി​റ്റി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ സു​ധീ​ഷ് 16.5 ഇ​ഞ്ച് നീ​ള​മാ​ണ് അ​വി​ടെ ഉ​ത്പ്പാ​ദി​പ്പി​ച്ച എ​റ്റ​വും വ​ലി​യ വെ​ണ്ട​യ്ക്ക​യ്ക്കു​ള്ള​ത്. ടോ​മി​യു​ടെ കൃ​ഷി​ത്തോ​ട്ട​ത്തി​ലെ വെ​ണ്ട​യ്ക്ക​യു​ടെ ത​ണ്ട് മു​ത​ല്‍ അ​ള​ന്ന​പ്പോ​ള്‍ 20.5 ഇ​ഞ്ചും ഫ​ലം തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് നി​ന്ന് അ​ള​ന്ന​പ്പോ​ള്‍ 17 ഇ​ഞ്ചും നീ​ള​വു​മു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ത​ങ്ങ​ളു​ടെ വെ​ണ്ട​യ്ക്ക ത​ന്നെ​യ​ല്ലെ നീ​ള​മേ​റി​യ വെ​ണ്ട​ക്കാ​യു​ടെ റി​ക്കാ​ര്‍​ഡ് ബു​ക്കി​ലെ​ത്തേ​ണ്ട​ത് എ​ന്ന സം​ശ​യ​ത്തി​ലാ​ണ് ഇ​വ​ര്‍. നി​ല​വി​ലെ റി​ക്കാ​ര്‍​ഡ് ഉ​ള്ള വെ​ണ്ട​യ്ക്കാ വ​ള​വി​ല്ലാ​ത്ത​താ​ണെ​ങ്കി​ല്‍ ഇ​വി​ടെ ഉ​ള​ള​തി​ന് ചെ​റി​യ വ​ള​വ് ഉ​ണ്ട്.
ശീ​മ​ക്കൊ​ന്ന​യി​ല​യും മൂ​ന്നു ദി​വ​സം പു​ളി​പ്പി​ച്ച ക​ഞ്ഞി വെ​ള്ള​വും ചേ​ര്‍​ത്ത് ത​യാ​റാ​ക്കു​ന്ന വ​ള​ക്കൂ​ട്ടാ​ണ് വെ​ണ്ട​യു​ടെ വ​ള​ര്‍​ച്ച​യു​ടെ​യും നീ​ള​ത്തി​ന്‍റെ​യും ര​ഹ​സ്യം.
ഓ​ട്ടൊ ഡ്രൈ​വ​ര്‍ കൂ​ടി​യാ​യ ടോ​മി മി​ക​ച്ച ക​ര്‍​ഷ​ക​നാ​ണ്. ലോ​ക്ക്ഡൗ​ണ്‍ കാ​ലം വെ​റു​തെ​യി​രി​ക്ക​ണ്ട എ​ന്നു ക​രു​തി ത​ന്‍റെ പ​ച്ച​ക്ക​റി​ക്കൃ​ഷി വി​പു​ലി​ക​രി​ച്ച ടോ​മി പ​യ​റും കോ​വ​ലും ചീ​ര​യും മു​ള​കും ത​ക്കാ​ളി​യും തു​ട​ങ്ങി പ​ച്ച​ക്ക​റി​ക​ളൊ​ക്കെ ജൈ​വ​കൃ​ഷി​യി​ലൂ​ടെ ഇ​വി​ടെ വി​ള​യി​ച്ചെ​ടു​ക്കു​ന്നു.
ജൈ​വ​വ​ള​ക്കൂ​ട്ടി​ന്‍റെ ഗു​ണം പ​ച്ച​ക്ക​റി​ക​ളി​ല്‍ കാ​ണാം. നീ​ള​മേ​റി​യ മു​ള​ക് മ​നോ​ഹ​ര കാ​ഴ്ച​യാ​ണ്. ഭാ​ര്യ സെ​ബി​യും മ​ക്ക​ളാ​യ ജു​വ​ലും ഗോ​ള്‍​ഡ​യും കൃ​ഷി​യി​ല്‍ ത​ത്പ​ര​രാ​ണ്. ഇ​വ​രു​ടെ പി​ന്തു​ണ കൃ​ഷി​യി​ലു​ണ്ട്.