‘സു​ഭി​ക്ഷ കേ​ര​ളം’: പ​ദ്ധ​തി​ക്ക് ജി​ല്ലയില്‌ 43.6 കോ​ടി രൂ​പ
Wednesday, May 27, 2020 11:33 PM IST
കോ​ഴി​ക്കോ​ട്: ത​രി​ശു​നി​ല​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കു​ന്ന 'സു​ഭി​ക്ഷ കേ​ര​ളം' പ​ദ്ധ​തി ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് 43.6 കോ​ടി രൂ​പ​യു​ടെ രൂ​പ​രേ​ഖ​യു​മാ​യി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി. ത​രി​ശു​ര​ഹി​ത ജി​ല്ല എ​ന്ന​താ​ണ് ല​ക്ഷ്യം. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ ബാ​ബു പ​റ​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും യോ​ഗം ചേ​ർ​ന്നു.
കൃ​ഷി, ക്ഷീ​ര​വി​ക​സ​നം, മൃ​ഗ​സം​ര​ക്ഷ​ണം, ഫി​ഷ​റീ​സ്, സ​ഹ​ക​ര​ണം എ​ന്നീ വ​കു​പ്പു​ക​ളി​ലൂ​ടെ പ​ദ്ധ​തി​ക്ക് ന​ൽ​കാ​വു​ന്ന സം​ഭാ​വ​ന​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​കു​ന്ന​തോ​ടു​കൂ​ടി പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കും. നെ​ൽ​കൃ​ഷി​യു​ടെ കൂ​ലി​യി​ന​ത്തി​ലു​ള്ള ചെ​ല​വ്, പ​ച്ച​ക്ക​റി സ്വ​യം​പ​ര്യാ​പ്ത​ത, ത​രി​ശ് ര​ഹി​ത കോ​ഴി​ക്കോ​ട്, സു​ഫ​ലം, മു​ട്ട ഗ്രാ​മം, പോ​ത്തു​കു​ട്ടി ഗ്രാ​മം, ക്ഷീ​ര​ഗ്രാ​മം, കി​ടാ​രി ഗ്രാ​മം, ആ​ട് ഗ്രാ​മം, കോ​ഴി ഗ്രാ​മം, കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി, തീ​റ്റ​പ്പു​ൽ​കൃ​ഷി, ഓ​രു​ജ​ല കൂ​ട് മ​ത്സ്യ​കൃ​ഷി, ശു​ദ്ധ​ജ​ല കൂ​ട് മ​ത്സ്യ​കൃ​ഷി, പ​ടു​താ​കു​ളം മ​ത്സ്യ​കൃ​ഷി, തൊ​ഴു​ത്ത് നി​ർ​മ്മാ​ണം, അ​ല​ങ്കാ​ര മ​ത്സ്യ​കൃ​ഷി, മി​ൽ​ക്ക് ഇ​ൻ​സ​ന്‍റീ​വ് തു​ട​ങ്ങി ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ വ​ൻ കു​തി​ച്ചു ചാ​ട്ട​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്ന സ​മ​ഗ്ര പ​ദ്ധ​തി​യാ​ണ് ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ത​യാ​റാ​ക്കി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി ഫ​ണ്ടി​ന് പു​റ​മെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​യ്പാ പ​ദ്ധ​തി വ​ഴി ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ൾ വി​പു​ല​മാ​യ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കും.
തൊ​ഴി​ൽ​ര​ഹി​ത​രാ​യ യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് ഡ​യ​റി ഫാം, ​മ​ത്സ്യ​കൃ​ഷി തു​ട​ങ്ങി​യ തൊ​ഴി​ൽ സം​രം​ഭ​ക പ​രി​പാ​ടി​ക​ളി​ലൂ​ടെ കൂ​ടു​ത​ൽ തൊ​ഴി​ൽ ന​ൽ​കാ​നും ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ല​ക്ഷ്യ​മി​ടു​ന്നു. 31 നു​ള്ളി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ‌ നി​ല​വി​ലു​ള്ള പ​ദ്ധ​തി പു​നഃ​ക്ര​മീ​ക​രി​ച്ച് ആ​സൂ​ത്ര​ണ സ​മി​തി​ക്ക് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ ക​ളക്ട​ർ എസ്.സാം​ബ​ശി​വ​റാ​വു നി​ർ​ദേ​ശി​ച്ചു. ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ അ​നി​ൽകു​മാ​ർ, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.