കാ​രു​ണ്യ ഫ​ണ്ട് നിർത്തലാക്കാൻ നീക്കം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ധ​ര്‍​ണ ന​ട​ത്തി
Wednesday, May 27, 2020 11:32 PM IST
കോ​ഴി​ക്കോ​ട്: ല​ക്ഷ​ക​ണ​ക്കി​ന് ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് ഫ​ണ്ട് നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം എ​ന്ത് വി​ല​കൊ​ടു​ത്തും ചെ​റു​ത്തു​തോ​ല്‍​പ്പി​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ്.
കേ​ര​ള കോ​ണ്‍​ഗ്ര​സ്​-എം ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നാ​ളി​കേ​രം കി​ലോ​ഗ്രാമിന് 50 രൂ​പ നി​ര​ക്കി​ല്‍ ഗ​വ.​സം​ഭ​രി​ക്കു​ക, റ​ബ​ര്‍ വി​ല​സ്ഥി​ര​താ​ഫ​ണ്ട് 200 രൂ​പ​യാ​ക്കി സം​ഭ​രി​ക്കു​ക, കൃ​ഷി​ഭൂ​മി​യി​ല്‍ ഇ​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ക, കാ​ട്ടു​പ​ന്നി​ക​ളെ ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ ഗ​ണ​ത്തി​ല്‍​പ്പെ​ടു​ത്തു​ക, സ്വ​ര്‍​ണ​പ​ണ​യ കാ​ര്‍​ഷി​ക വാ​യ്പ പു​നഃ​സ്ഥാ​പി​ക്കു​ക, ഇ​ട​ത്ത​ര​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക, ക​ര്‍​ഷ​ക ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ പ​തി​നാ​യി​രം രൂ​പ​യാ​ക്കു​ക, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ഇ​ന്‍​ഷ്വ​ന്‍​സ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി കാ​പ്പു​കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.
കെ.​കെ.​നാ​രാ​യ​ണ​ന്‍ , എ​ന്‍.​വി.​ബാ​ബു​രാ​ജ്, അ​രു​ണ്‍ തോ​മ​സ്, പി.​പി.​ഫി​റോ​സ്, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.