ഡ​ല്‍​ഹി​യി​ല്‍ നി​ന്നെ​ത്തി​യ യു​വാ​വി​നോ​ട് ഓ​ട്ടോ​യി​ല്‍ പോ​കാ​ന്‍ നി​ര്‍​ദ്ദേ​ശം; എ​ച്ച്‌​ഐ​യു​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണം വി​വാ​ദ​ത്തി​ല്‍
Monday, May 25, 2020 11:41 PM IST
കൊ​യി​ലാ​ണ്ടി : ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം തീ​വ​ണ്ടി മാ​ര്‍​ഗം കോ​ഴി​ക്കോ​ടും തു​ട​ര്‍​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ കൊ​യി​ലാ​ണ്ടി​യി​ലു​മെ​ത്തി​യ യു​വാ​വി​നോ​ട് നാ​ട്ടി​ലേ​ക്ക് ഓ​ട്ടോ​വി​ളി​ച്ച് പോ​കാ​ന്‍ ഉ​പ​ദേ​ശി​ച്ച ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​റു​ടെ ന​ട​പ​ടി വി​വാ​ദ​ത്തി​ല്‍. കൊ​യി​ലാ​ണ്ടി​യി​ല്‍ എ​ത്തു​ന്ന​തി​നു മു​മ്പാ​യി യു​വാ​വ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. കൊ​യി​ലാ​ണ്ടി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​റ​ങ്ങി​യാ​ല്‍ ഓ​ട്ടോ വി​ളി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി​രു​ന്നു ജെ​എ​ച്ച്‌​ഐ​യു​ടെ നി​ര്‍​ദ്ദേ​ശ​മെ​ന്ന് യു​വാ​വ് പ​റ​യു​ന്നു.​യു​വാ​വും ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​റും ത​മ്മി​ല്‍ ന​ട​ത്തി​യ ഫോ​ണ്‍​വി​ളി റി​ക്കോ​ര്‍​ഡ് ചെ​യ്തി​രു​ന്നു. ഇ​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ എ​ച്ച്‌​ഐ​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തെ​ത്തി. എ​ച്ച്‌​ഐ റ​ഫീ​ഖ് അ​ലി​യോ​ട് ഡി​എം​ഒ വി​ശ​ദീ​ക​ര​ണം ആവശ്യപ്പെട്ടു.

മു​ഖാ​വ​ര​ണം ധ​രി​ച്ചും സാ​മൂ​ഹി​ക അ​ക​ലം പ്രാ​പി​ച്ചും ഓ​ട്ടോ​യി​ല്‍ യാ​ത്ര ചെ​യ്യാ​നാ​ണ് നി​ര്‍​ദ്ദേ​ശി​ച്ച​തെ​ന്ന് എ​ച്ച്‌​ഐ റ​ഫീ​ഖ് അ​ലി പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ അ​ങ്ങേ​യ​റ്റം ആ​ത്മാ​ര്‍​ത്ഥ​ത​യോ​ടെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും യു​വാ​വി​ന് നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ വാ​ഹ​ന​ങ്ങ​ള്‍ കി​ട്ടാ​തെ വ​ന്ന​പ്പോ​ഴാ​ണ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ഓ​ട്ടോ വി​ളി​ച്ച് പോ​കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച​തെ​ന്നും റ​ഫീ​ഖ് അ​ലി പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഹോ​ട്ട് സ്പോ​ട്ടാ​യ ഡ​ല്‍​ഹി​യി​ല്‍ നി​ന്നും വ​രു​ന്ന യു​വാ​വി​നെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു കൊ​ണ്ട് മാ​ത്ര​മേ നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ അ​നു​വ​ദി​ക്കേ​ണ്ടി​യി​രു​ന്നു​ള്ളൂ​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം ടി.​കെ.​പ​ത്മ​നാ​ഭ​ന്‍ പ​റ​ഞ്ഞു. എ​ച്ച്‌​ഐ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു. എ​ച്ച്‌​ഐ​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് എ​ബി​വി​പി പ്ര​തി​ഷേ​ധ​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.