ഈ​ദ് ദി​ന​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര ശു​ചീ​ക​ര​ണ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്
Monday, May 25, 2020 11:41 PM IST
കൂ​രാ​ച്ചു​ണ്ട്: ഈ​ദ് ദി​ന​ത്തി​ൽ ക​രി​യാ​ത്തും​പാ​റ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം പ്ര​ദേ​ശ​ത്തെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് കൂ​രാ​ച്ചു​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം ക​മ്മ​ിറ്റി പ്ര​വ​ർ​ത്ത​ക​ർ. റി​സ​ർ​വോ​യ​ർ തീ​ര​ത്തും പ​രി​സ​ര​ങ്ങ​ളി​ലുമുള്ള പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്ത​ക​ർ ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്ത​ത്. അ​മ്പ​ത് ചാ​ക്കു​ക​ളി​ലാ​ക്കി​യ മാ​ലി​ന്യം പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു. വാ​ർ​ഡ് മെ​ംബർ ജോ​സ് വെ​ളി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ൻ​റ് മി​ഥു പാ​ണ്ട​മാ​ന, കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു തേ​നം​മാ​ക്ക​ൽ, ജോ​ബി കു​ന്ന​ത്ത്, ബോ​ബി കു​ന്ന​ത്ത്, ടി​ൽ​സ് പ​ട​ലോ​ടി, ജി​ബി​ൻ ത​ല​യി​ണ​ക്ക​ണ്ട​ത്തി​ൽ, നി​സാം ക​ക്ക​യം, വി​പി​ൻ പാ​റ​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.