ക​രി​പ്പൂ​രി​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി
Monday, May 25, 2020 11:41 PM IST
കൊ​ണ്ടോ​ട്ടി:​ക​ന​ത്ത സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ ക​രി​പ്പൂ​രി​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ 10.20ന് ​മും​ബൈ​യി​ൽ നി​ന്നും വൈ​കു​ന്നേ​രം 5.14ന് ​ബം​ഗ​ളു​രൂ​വി​ൽ നി​ന്നു​മാ​ണ് വി​മാ​ന​ങ്ങ​ൾ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.
അ​ഞ്ചു ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 21 പേ​രാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്പ്ര​സി​ന്‍റെ മും​ബൈ​യി​ൽ നി​ന്നു​ള്ള വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ 15 പു​രു​ഷ​ൻ​മാ​രും ആ​റു സ്ത്രീ​ക​ളു​മാ​യി​രു​ന്നു. ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു എ​ട്ടു​പേ​രും. ശേ​ഷി​ക്കു​ന്ന​വ​ർ മ​ല​പ്പു​റം ര​ണ്ട്, കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട് അ​ഞ്ച്, പാ​ല​ക്കാ​ട് ഒ​രു യാ​ത്ര​ക്കാ​ര​നു​മാ​യി​രു​ന്നു.
ആ​ദ്യ​സം​ഘ​ത്തി​ൽ ആ​ർ​ക്കും കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള ഒ​രാ​ളെ സ്വ​ന്തം ചെ​ല​വി​ൽ ക​ഴി​യേ​ണ്ട കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലേ​ക്കു മാ​റി.
മ​റ്റു​ള്ള​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഈ ​വി​മാ​നം പി​ന്നീ​ട് യാ​ത്ര​ക്കാ​രു​മാ​യി മും​ബൈ​യി​ലേ​ക്കു പോ​യി. ബം​ഗ​ളു​രൂ​വി​ൽ നി​ന്നു​ള്ള വി​മാ​നം 72 യാ​ത്ര​ക്കാ​രു​മാ​യാ​ണ് ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.