കാ​ളി​കാ​വ്: അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് ഹൈ​ക്കോ​ട​തി സ്റ്റേ
Monday, May 25, 2020 11:40 PM IST
കാ​ളി​കാ​വ്: കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​പി​എ​മ്മി​ലെ എ​ൻ. സെ​യ്താ​ലി​ക്കെ​തി​രെ യു​ഡി​എ​ഫ് കൊ​ണ്ട് വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു.
മേ​യ് 18നാ​യി​രു​ന്നു യു​ഡി​എ​ഫി​ലെ 11 അം​ഗ​ങ്ങ​ൾ ഒ​പ്പ് വ​ച്ച് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. കോ​വി​ഡ് 19 പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ നാ​ഥ​നി​ല്ലാ​ത്ത സ്ഥി​തി​വി​ശേ​ഷം പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് കോ​ട​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​യ്താ​ലി​ക്ക് അ​നു​കൂ​ല​മാ​യി സ്റ്റേ ​ന​ൽ​കി​യ​ത്.
19 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ കോ​ണ്‍​ഗ്ര​സി​ലെ മൂ​ന്നു​പേ​ർ കൂ​റു​മാ​റി​യാ​ണ് സി​പി​എ​മ്മി​ന് ഭ​ര​ണം ല​ഭി​ച്ച​ത്. കൂ​റു​മാ​റി​യ​വ​ർ തി​രി​കെ കോ​ണ്‍​ഗ്ര​സി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് അ​വി​ശ്വാ​സ​ത്തി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. അ​വി​ശ്വാ​സ പ്ര​മേ​യ​ച​ർ​ച്ച​യ്ക്ക് വേ​ണ്ടി ജൂ​ണ്‍ ഒ​ന്നി​ന്് ബോ​ർ​ഡ് യോ​ഗം പ്ര​ത്യേ​കം വി​ളി​ച്ചി​രു​ന്നു.
സി​പി​എം എ​ട്ട്, കോ​ണ്‍​ഗ്ര​സ് ആ​റ്, ലീ​ഗ് അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി നി​ല. മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞാ​ൽ എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​കും.