ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് തു​ണ​യാ​യി കെ​സി​വൈ​എം വോള​ണ്ടി​യേ​ഴ്സ്
Monday, May 25, 2020 11:40 PM IST
കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണി​നെ​തു​ട​ർ​ന്ന് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ നാ​ല് വി​ദ്യാ​ർ​ഥി​ക​ളെ കെ​സി​വൈ​എം താ​മ​ര​ശേ​രി രൂ​പ​ത ലോ​ക്ക്ഡൗ​ൺ ഹെ​ൽ​പ് ഡ​സ്ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു.
തെ​ലു​ങ്കാ​ന​യി​ൽ കു​ടു​ങ്ങി​യ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ​യും ത​മി​ഴു​നാ​ട്ടി​ൽ​ നി​ന്ന് ഒ​രു വി​ദ്യാ​ർ​ഥി​നി​യേ​യു​മാ​ണ് സു​ര​ക്ഷി​ത​രാ​യി വീ​ടു​ക​ളി​ൽ എ​ത്തി​ച്ച​ത്. ജെ​ഫി​ൻ ജോ​ർ​ജ് വാ​ണി​യ​കി​ഴ​ക്കേ​ൽ-​തോ​ട്ടു​മു​ക്കം, ഏ​ബ​ൽ ജോ​ർ​ജ്, നാ​വ​ള്ളി​ൽ- വെ​ണ്ടേ​ക്കും​പൊ​യി​ൽ, കെ​സി​വൈ​എം ടാ​സ്ക്ഫോ​ഴ്സ് അം​ഗം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ച​ത്.
കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ത​ല​യാ​ട് മേ​ഖ​ല​യി​ലേ​ക്ക് ബ​സ് സ​ര്‍​വീ​സ്
ആ​രം​ഭി​ച്ചി​ല്ല

ത​ല​യാ​ട്: ലോ​ക്ക്ഡൗ​ണി​ലെ ഇ​ള​വു​ക​ളു​ണ്ടാ​യി​ട്ടും മ​ല​യോ​ര മേ​ഖ​ല​യാ​യ ത​ല​യാ​ടേ​ക്ക് ബ​സ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ചി​ല്ല. കോ​ഴി​ക്കോ​ട്- ബാ​ലു​ശേ​രി വ​ഴി ബ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
കോ​ഴി​ക്കോ​ടേ​ക്ക് വ​ര​ണ​മെ​ങ്കി​ല്‍ ഇ​വി​ട​ത്തു​കാ​ര്‍​ക്ക് ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ള്‍ ത​ന്നെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.