കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് താ​ങ്ങു വി​ല ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ക്ക​ണം: കേ​ര​ള കോ​ൺഗ്രസ് നേ​തൃ​യോ​ഗം
Monday, May 25, 2020 11:39 PM IST
കോ​ഴി​ക്കോ​ട്: റ​ബ​ർ, നാ​ളി​കേ​രം ഉ​ൾ​പ്പെ​ടെ​ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക് താ​ങ്ങു വി​ല നി​യ​മ​പ​ര​മാ​യി ഉ​റ​പ്പു വ​രു​ത്താന്‌ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക​രു​ടെ അ​ഞ്ചു ല​ക്ഷം വ​രെ​യു​ള്ള വാ​യ്പ​ക​ൾ എ​ഴു​തി ത്ത​ള്ളു​ക, നാ​ല് ശ​ത​മാ​ന​ത്തി​ന്‍റെ സ്വ​ർ​ണ പ​ണ​യ കാ​ർ​ഷി​ക വാ​യ്പ പു​നഃ​സ്ഥാ​പി​ക്കു​ക, ക​ർ​ഷ​ക​പെ​ൻ​ഷ​ൻ പ​തി​നാ​യി​രം രൂ​പ​യാ​ക്കു​ക, പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന ന​ഷ്ട​ത്തി​ന് ഉ​ട​ൻ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക, സ്ഥി​ര വ​രു​മാ​ന​മോ തൊ​ഴി​ലോ ഇ​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക് മൂ​ന്ന് മാ​സ​ത്തേ​ക്ക് പ​തി​നാ​യി​രം രൂ​പ വീ​തം അ​നു​വ​ദി​ക്കു​ക, റ​ബ​ർ വി​ല സ്ഥി​ര​ത ഫ​ണ്ട് ഇ​രു​ന്നൂ​റ് രൂ​പ​യാ​ക്കു​ക, ഇ​തി​ന്‍റെ കു​ടി​ശി​ക ക​ർ​ഷ​ക​ർ​ക്ക് തീ​ർ​ത്ത് ന​ൽ​കു​ക, നാ​ളി​കേ​രം കി​ലോ​ഗ്രാ​മി​ന് അ​മ്പ​ത് രൂ​പ തോ​തി​ൽ സം​ഭ​രി​ക്കു​ക, എ​ല്ലാ വാ​യ്പ​ക​ൾ​ക്കും പ​ലി​ശ ഇ​ല്ലാ​തെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് മൊ​റോ​ട്ടോ​റി​യം അ​നു​വ​ദി​ക്കു​ക, കോ​വി​ഡ് കാ​ല​ത്ത് ജീ​വ​ൻ പ​ണ​യം​വ​ച്ച് വാ​ർ​ത്ത​ക​ൾ എ​ത്തി​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, കാ​രു​ണ്യ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, തൊ​ഴി​ൽ ഭൂ ​നി​യ​മ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ക, തൊ​ഴി​ല​ധി​ഷ്ഠി​ത സം​രം​ഭ​ങ്ങ​ൾ​ക്ക് പ​ലി​ശ ഇ​ല്ലാ​തെ വാ​യ്പ ന​ൽ​കു​ക, പ്ര​വാ​സി​ക​ൾ​ക്ക് ജീ​വി​തോ​പാ​ധി ക​ണ്ടെ​ത്താ​ൻ പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കൊ​ണ്ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ രാ​വി​ലെ 11 ന്് കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് ധ​ർ​ണ്ണ​യും, 29 ന് ​എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ധ​ർ​ണ്ണ ന​ട​ത്താ​നും ജി​ലാ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​ൺ പൂ​ത​ക്കു​ഴി, ബേ​ബി​കാ​പ്പു​കാ​ട്ടി​ൽ, കെ.​കെ. നാ​രാ​യ​ണ​ൻ , ആ​ന്‍റണി ഈ​രൂ​രി, എ​ൻ.​വി. ബാ​ബു​രാ​ജ്, റോ​യി മു​രി​ക്കോ​ലി​ൽ, വ​യ​ലാ​ങ്ക​ര മു​ഹ​മ്മ​ദ് ഹാ​ജി, സു​രേ​ന്ദ്ര​ൻ പാ​ലേ​രി, മ​ത്താ​യി പൂ​ത​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.