കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ക​ള​ക്ട​റേ​റ്റ് ധ​ര്‍​ണ ന​ട​ത്തി
Monday, May 25, 2020 11:39 PM IST
കോ​ഴി​ക്കോ​ട്: കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നും കോ​വി​ഡ് 19 അ​തി​ജീ​വ​ന​ത്തി​നു​മാ​യി ക​ര്‍​ഷ​ക​ര്‍​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം (ജോ​സ​ഫ് വി​ഭാ​ഗം) സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം വി.​സി.​ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് പാ​ക്കേ​ജി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ ക​ര്‍​ഷ​ക​രെ അ​വ​ഗ​ണി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ധ​ര്‍​ണ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, പ​തി​നാ​യി​രം രൂ​പ വീ​തം എ​ല്ലാ ക​ര്‍​ഷ​ക​ര്‍​ക്കും അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ക, കാ​ര്‍​ഷി​ക ക​ട​ങ്ങ​ള്‍ എ​ഴു​തി​ത്ത​ള്ളു​ക, വി​ദ്യാ​ഭ്യാ​സ വാ​യ്പ പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​ക്കി മാ​റ്റു​ക തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ച​ത്. പാ​ര്‍​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം.​ജോ​ര്‍​ജ്ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ജീ​വ് തോ​മ​സ്, ടി.​മ​നോ​ജ്കു​മാ​ര്‍ , യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​യോ​സ​ക്ക​റി​യ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ടോ​മി വ​ള്ളി​ക്കാ​ട്ടി​ല്‍, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് പാ​ലാം​ചേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
റ​ബ​ര്‍​ഷീ​റ്റ് ക​ത്തി​ച്ചും നാ​ളി​കേ​രം ഉ​ട​ച്ചു​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം.