വി​ഷ്ണു​മം​ഗ​ലം ബ​ണ്ട് തു​റ​ന്നു, ജാ​ഗ്ര​താ നി​ർ​ദേശം
Sunday, May 24, 2020 1:03 AM IST
നാ​ദാ​പു​രം: പു​ഴ​യി​ല്‍ വെ​ള്ളം കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന് വി​ഷ്ണു​മം​ഗ​ലം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. വി​ല​ങ്ങാ​ട് മ​ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​തോ​ടെ പു​ഴ​യി​ല്‍ വെ​ള്ളം ക്ര​മാ​തീ​ത​മാ​യി കൂ​ടി ബ​ണ്ട് നി​റ​ഞ്ഞ് ക​വി​യു​മെ​ന്ന നി​ല വ​ന്ന​തോ​ടെ​യാ​ണ് വാ​ട്ട​ര്‍ അ​ഥോറി​റ്റി ബ​ണ്ടി​ന്‍റെ എ​ല്ലാ​ഷ​ട്ട​റു​ക​ളും തു​റ​ന്ന​ത്.
വെ​ള്ളം ശ​ക്തി​യാ​യി കു​ത്തി ഒ​ഴു​കു​മെ​ന്ന​തി​നാ​ല്‍ പു​ഴ​യോ​ര വാ​സി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വാ​ട്ട​ര്‍ അ​ഥോറി​റ്റി അ​സി എ​ൻജിനി​യ​ര്‍ സു​രേ​ഷ് അ​റി​യി​ച്ചു.