കോ​വി​ഡ്-19: ജി​ല്ല​യി​ല്‍ 6444 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
Sunday, May 24, 2020 1:03 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 709 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 6,444 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി.​ജ​യ​ശ്രീ അ​റി​യി​ച്ചു.​ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 26,351 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.
ഇ​ന്ന് പു​തു​താ​യി വ​ന്ന 18 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 74 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 52 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 22 പേ​ര്‍ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലു​മാ​ണ്. 13 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും ര​ണ്ടു പേ​ര്‍ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ് ആ​യി.​ഇ​ന്ന​ലെ 98 സ്ര​വ സാന്പിള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.
ആ​കെ 3,506 സ്ര​വ സാന്പിളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 3,328 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 3,277 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്.
‍ 178 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.ജി​ല്ല​യി​ല്‍ ആ​കെ 964 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​തി​ല്‍ 377 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 564 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ്.
23 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 109 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്.​
ആ​രോ​ഗ്യ​ മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മു​ന്നൊ​രു​ക്ക​ങ്ങ​ളും മ​റ്റു പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളു​ടെ സ്ഥി​തി​യും വി​ല​യി​രു​ത്തി.