ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സസ്-എം
Sunday, May 24, 2020 1:03 AM IST
കൂ​ട​ര​ഞ്ഞി: ലോക്ക്ഡൗ​ൺ മൂ​ലം ദു​രി​ത​ത്തി​ലാ​യ ക​ർ​ഷ​ക​ർ​ക്ക് പ​തി​നാ​യി​രം രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ടി​യ​ന്തര​മാ​യി ക​ർ​ഷ​ക പ​ക്കേ​ജ് പ്രഖ്യാപിക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കൂ​ട​ര​ഞ്ഞി വി​ല്ലേ​ജ് ഓ​ഫി​സി​ന് മു​മ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി.
കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​വ​ർ​ക്കിം​ഗ് ചെ​യർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്കി​യ കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ളടങ്ങിയ നി​വേ​ദ​നത്തിൽ പറഞ്ഞ കാര്യങ്ങൾ ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​ം.
ലോ​ക്ക് ഡൗ​ൺ നി​യ​ന്ത്രണങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ സ​മ​രം കേ​ര​ള കോ​ൺ​ഗ്ര​സസ്-എം ​സം​സ്ഥാ​ന എ​ക്സി​ക്യൂട്ടീവ് അം​ഗം ഹെ​ല​ൻ ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ളി പൊ​ന്നും​വ​രി​ക്ക​യി​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു. ജോ​ൺ​സ​ൺ കു​ള​ത്തി​ങ്ക​ൽ, ജോ​ഷി കൂ​മ്പു​ങ്ക​ൽ ,ജോ​ണി പ്ലാ​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.