വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, May 24, 2020 1:03 AM IST
തി​രു​വ​മ്പാ​ടി: 2012 ലെ ​ഉ​രു​ൾ​പൊട്ട​ലി​ൽ ത​ക​ർ​ന്ന​തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലു​രാ​ംപാ​റ - ചെ​റു​ശേ​രി -ആ​ന​ക്കാം​പൊ​യി​ൽ റോ​ഡി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം പി​ഡ​ബ്ല്യു​ഡി എ​ൻ​ജി​നീ​യ​ർ​മാ​ർ അ​ട​ക്ക​മു​ള്ള വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധിച്ചു. ഉ​രു​ൾ​പൊ​ട്ട​ലി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നൊ​ലി​ച്ച് പോ​കു​ക​യും ആ ​പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ മു​ഴു​വ​ൻ വീ​ടു​ക​ൾ ഉ​പേ​ക്ഷി​ച്ച് മാ​റി പോ​കു​ക​യും ചെ​യ്തു.
ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ ന​ബാ​ർ​ഡ് പ്രോ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​സ്തു​ത റോ​ഡി​ന് ന​ബാ​ർ​ഡ് ഫ​ണ്ട്1.80 കോ​ടി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വി​ഹി​തം 45 ല​ക്ഷം രൂ​പ​യ​ട​ക്കം 2. 25 കോ​ടി രൂ​പ​യാ​ണ് റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​നാ​യി എ​സ്റ്റി​മേ​റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ത് പൂ​ർ​ത്തി​യാ​കു​ന്ന തോ​ടു​കൂ​ടി പു​ല്ലു​രാംപാ​റ-ആ​ന​ക്കാം​പൊ​യി​ൽ റോ​ഡി​ന് ഒ​രു ബ​ദ​ൽ​പാ​ത​യാ​യും വീ​ടും കൃ​ഷി​സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട് പോ​യ​വ​ർ​ക്ക് തി​രി​കേ വ​രു​ന്ന​തി​നു​ള്ള അ​വ​സ​ര​മാകും. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വി​ദ​ഗ്ധ പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനി​യ​ർ കെ.​ജി. സ​ന്ദീ​പ്, അ​സി. എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ചി​ത്ര, ര​മ്യ, മു​ൻ വാ​ർ​ഡ് മെ​ംബർ കെ.​ഡി. ആ​ന്‍റ​ണി, യൂ​ത്ത് കോ​-ഓർഡി​നേ​റ്റ​ർ പി.​ജെ. ജി​ബി​ൻ , പി.​സി. മെ​വി​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു.