മ​ഴ​ക്കാ​ല ദു​ര​ന്ത​ങ്ങ​ള്‍​ക്ക് അ​വ​സ​രം കൊ​ടു​ക്ക​രു​തെന്ന് മ​ന്ത്രി
Sunday, May 24, 2020 1:00 AM IST
കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ലം നേ​രി​ടാ​ന്‍ ദു​ര​ന്ത​ങ്ങ​ള്‍​ക്ക് അ​വ​സ​രം കൊ​ടു​ക്കാ​തെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ . ക​ള​ക്‌ടറേേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ്ഹാ​ളി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ ദു​ര​ന്ത നി​വാ​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ല്‍ പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നി​ട​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.​ഓ​വു​ചാ​ലു​ക​ള​ട​ക്ക​മു​ള്ള വെ​ള്ള​മൊ​ഴു​കു​ന്ന​യി​ട​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ടു​ക​ളു​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ത​ട​സ​ങ്ങ​ള്‍ നീ​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു.
ദു​ര​ന്ത ല​ഘൂ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​വി​ഷ്‌​ക​രി​ക്ക​ണം. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​തി​ന് മു​ന്‍​കൈ​യെ​ടു​ക്ക​ണം. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ന​ട​ത്ത​ണം.
​വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​മ്പോ​ള്‍ ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ലെ പോ​ലെ ക്യാ​മ്പു​ക​ള്‍ ന​ട​ത്താ​ന്‍ ക​ഴി​യി​ല്ല. കൊ​വി​ഡ് കാ​ല​ത്ത് പ​ര​സ്പ​രം അ​ക​ല്‍​ച്ച പാ​ലി​ക്ക​ണ​ം. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് കൂ​ടി​യു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് ക്യാ​മ്പു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട​ത്. എ​ത്ര കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കേ​ണ്ടി​വ​രും എ​ന്ന​ത് മു​ന്‍​കൂ​ട്ടി ക​ണ്ടെ​ത്ത​ണം. അ​വ​രെ താ​മ​സി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​ക​ണം.​ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ , വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ , ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ഈ ​ക്ര​മീ​ക​ര​ണം ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ന​ട​പ്പാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.
മു​ന്‍​കാ​ല​ങ്ങ​ളി​ലെ അ​നു​ഭ​വ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ക​ണ്ടെ​ത്ത​ണം. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് ആ​ളു​ക​ളെ നേ​ര​ത്തെ ത​ന്നെ ഒ​ഴി​പ്പി​ക്കേ​ണ്ട​താ​യി വ​രും.
ഇ​തി​നെ​ല്ലാം ആ​വ​ശ്യ​മാ​യ എ​മ​ര്‍​ജ​ന്‍​സി റെ​സ്പോ​ണ്‍​സ് ടീ​മി​നെ ത​യാ​റാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു.​ദു​ര​ന്ത​മു​ണ്ടാ​യാ​ല്‍ അ​ടി​യ​ന്തര​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്കം തയാറാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ദു​ര​ന്ത​മു​ണ്ടാ​യാ​ല്‍ നേ​രി​ടാ​ന്‍ ജി​ല്ല​യി​ലെ ഒ​മ്പ​ത് യൂ​ണി​റ്റും സ​ജ്ജ​മാ​ണെ​ന്ന് ഫ​യ​ര്‍ ഫോ​ഴ്സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേരി, എ​ഡി​എം റോ​ഷ്നി നാ​രാ​യ​ണ​ന്‍ , ഡി​എം​ഒ. ഡോ. ​വി. ജ​യ​ശ്രീ, സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി. ജോ​ര്‍​ജ്, എ​സി​പി ചൈ​ത്ര തെ​രേ​സ ജോ​ണ്‍, റൂ​റ​ല്‍ എ​സ്പി ഡോ.​എ ശ്രീ​നി​വാ​സ്, ദു​ര​ന്ത നി​വാ​ര​ണ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഷാ​മി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ , വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.