മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കി​റ്റ് ന​ൽ​കി
Sunday, May 24, 2020 1:00 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ലെ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി മോ​ട്ടോ​ർ തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘം രം​ഗ​ത്ത്. സൊ​സൈ​റ്റി​യി​ലെ മെ​ംബർ​മാ​രാ​യ മു​ഴു​വ​ൻ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ​ർ​ക് ഷോ​പ്പ് അ​നു​ബ​ന്ധ മേ​ഖ​ല​യി​ലെ തൊ​ഴി​ല​ളി​ക​ൾ​ക്കും പേ​രാ​മ്പ്ര ഏ​രി​യ മോ​ട്ടോ​ർ & എ​ൻജിനിയ​റിം​ഗ് വ​ർ​ക്കേ​ഴ്സ് കോ-​ഓ​പ്പ് സൊ​സൈ​റ്റി സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ന​ട​ത്തി.

സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സി. സ​തി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് ടി.​കെ. ലോ​ഹി​താ​ക്ഷ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​എ​ൻ നി​ജി​ൻ ലാ​ൽ, പ​രാ​ണ്ടി മ​നോ​ജ്, എ.​കെ. രാ​മ​കൃ​ഷ്ണ​ൻ, എ.​സി.​മ​നോ​ജ്, കെ.​പി നി​ഷ, പ്രി​ൻ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കി​റ്റ് വി​ത​ര​ണം മെ​യ് 27 വ​രെ ഉ​ണ്ടാ​യി​രി​ക്കും.