കോവിഡ്-19: മലപ്പുറത്ത് എട്ട്, കോഴിക്കോട്ട് നാല്, വയനാട്ടിൽ ഒന്ന്
Sunday, May 24, 2020 12:57 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ എ​ട്ടു​പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ തെ​ന്ന​ല ത​റ​യി​ൽ സ്വ​ദേ​ശി മു​പ്പ​ത്തി​യാ​റു​കാ​ര​ൻ, ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ലം സ്വ​ദേ​ശി മു​പ്പ​ത്തി​യേ​ഴു​കാ​ര​ൻ, മാ​ലി​ദ്വീ​പി​ൽ നി​ന്നെ​ത്തി​യ​വ​രാ​യ ഇ​രി​ന്പി​ളി​യം മ​ങ്കേ​രി സ്വ​ദേ​ശി മു​പ്പ​ത്തി​യാ​റു​കാ​ര​ൻ, ചു​ങ്ക​ത്ത​റ പൂ​ക്കോ​ട്ടു​മ​ണ്ണ സ്വ​ദേ​ശി നാ​ൽ​പ്പ​ത്തി​യേ​ഴു​കാ​ര​ൻ, സിം​ഗ​പ്പൂ​രി​ൽ നി​ന്നെ​ത്തി​യ കൂ​ട്ടി​ല​ങ്ങാ​ടി കീ​രം​കു​ണ്ട് സ്വ​ദേ​ശി ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ൻ, അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ വെ​ളി​യ​ങ്കോ​ട് ഗ്രാ​മം സ്വ​ദേ​ശി മു​പ്പ​ത്തി​യ​ഞ്ചു​കാ​ര​ൻ, കു​വൈ​റ്റി​ൽ നി​ന്നെ​ത്തി​യ​വ​രാ​യ പാ​ല​ക്കാ​ട് ന​ല്ലാ​യ സ്വ​ദേ​ശി മു​പ്പ​ത്തി​യൊ​ന്പ​തു​കാ​ര​ൻ, തി​രൂ​ര​ങ്ങാ​ടി പിപി റോ​ഡ് സ്വ​ദേ​ശി ഇ​രു​പ​ത്തി​യൊ​ന്പ​തു​കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ട​ത്താ​ണി പൂ​വ​ൻ​ചി​ന സ്വ​ദേ​ശി ഇ​രു​പ​തു​കാ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 69 ആ​യി. 46 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​ർ സ്വ​ന്തം വീ​ടു​ക​ളി​ൽ പൊ​തു​സ​ന്പ​ർ​ക്ക​മി​ല്ലാ​തെ പ്ര​ത്യേ​ക മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന നി​ർ​ദേ​ശം ന​ൽ​കി.

കോ​ഴി​ക്കോ​ട് : ജി​ല്ല​യി​ല്‍ നാ​ലു​പേ​ര്‍​ക്ക് കൂ​ടി​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ക​ളാ​യ ചോ​മ്പാ​ല സ്വ​ദേ​ശി​നി (48), മ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി (53) എ​ന്നി​വ​ര്‍​ക്കും മേ​യ് 21 ന് ​ചെ​ന്നൈ​യി​ല്‍ നി​ന്നെ​ത്തി​യ ഓ​ര്‍​ക്കാ​ട്ടേ​രി സ്വ​ദേ​ശി (56) ക്കും ​മേ​യ് 21 ന് ​ന്യൂ​ഡ​ല്‍​ഹി- തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ വ​ന്ന, മു​ംബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​യ ബാ​ലു​ശേ​രി വ​ട്ടോ​ളി സ്വ​ദേ​ശി (29) ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന ആ​ദ്യ​ത്തെ ര​ണ്ട് പേ​ര്‍ ഇ​പ്പോ​ള്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഓ​ര്‍​ക്കാ​ട്ടേ​രി സ്വ​ദേ​ശി (56) മേ​യ് 21 ന് ​ചെ​ന്നൈ​യി​ല്‍ നി​ന്ന് സ്വ​ന്തം വാ​ഹ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലെ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്കാ​ണ് എ​ത്തി​യ​ത്. ഇ​പ്പോ​ള്‍ അ​വി​ടെ ചി​കി​ത്സ​യി​ലാ​ണ്. 21 -ന് ​ന്യൂ​ഡ​ല്‍​ഹി- തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ വ​ന്ന ബാ​ലു​ശേ​രി വ​ട്ടോ​ളി സ്വ​ദേ​ശി (29) നേ​രി​ട്ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പോ​യി അ​വി​ടെ ചി​കി​ത്സ​യി​ലാ​ണ്.
നി​ല​വി​ല്‍ 11 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും നാ​ലു പേ​ര്‍ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലും അ​ഞ്ചു​പേ​ര്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്. ആ​കെ 20 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​കൂ​ടാ​തെ ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും പോ​സി​റ്റീ​വാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​ണ്ട്.

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പു​ൽ​പ്പ​ള്ളി ക​ല്ലു​വ​യ​ൽ സ്വ​ദേ​ശി​യാ​യ നാ​ൽ​പ​തു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ചെ​ന്നൈ കോ​യ​ന്പേ​ട് മാ​ർ​ക്ക​റ്റി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഇ​ദ്ദേ​ഹം 20 നാ​ണ് ജി​ല്ല​യി​ലെ​ത്തി​യ​ത്.

അ​ന്ന് ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച 12 പേ​ർ ഉ​ൾ​പ്പെ​ടെ 21 പേ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. അ​തേ​സ​മ​യം ഇ​ന്ന​ലെ മൂ​ന്നു​പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ലോ​റി ഡ്രൈ​വ​റു​ടെ സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ലു​ള്ള മാ​ന​ന്ത​വാ​ടി​യി​ലെ ഏ​ഴു​മാ​സം പ്രാ​യ​മാ​യ കു​ട്ടി​യും ലോ​റി ഡ്രൈ​വ​റു​ടെ മ​രു​മ​ക​ന്‍റെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 36 കാ​ര​നാ​യ പ​ന​വ​ല്ലി സ്വ​ദേ​ശി​യും ചെ​ന്നൈ കോ​യ​ന്പേ​ട് മാ​ർ​ക്ക​റ്റി​ൽ നി​ന്നെ​ത്തി​യ ചീ​രാ​ൽ സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള​ള നെ​ൻ​മേ​നി സ്വ​ദേ​ശി​യാ​യ 29 കാ​ര​നു​മാ​ണ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി വി​ട്ട​ത്.

വ​യ​നാ​ട്ടി​ൽ ഇ​ന്ന​ലെ 178 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ 3628 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 1500 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലാ​ണ് ക​ഴി​യു​ന്ന​ത്.