ബം​ഗാ​ളി​ലേ​ക്ക് പോ​കാ​ന്‍ ശ്ര​മി​ച്ച അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ക​ര്‍​ണാ​ട​ക പോ​ലീ​സ് തി​രി​ച്ച​യ​ച്ചു
Sunday, May 24, 2020 12:57 AM IST
നാ​ദാ​പു​രം: അ​നു​മ​തി​യി​ല്ലാ​തെ നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ ശ്ര​മി​ച്ച ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളെ ക​ര്‍​ണാ​ട​ക പോ​ലീ​സ് പി​ടി​കൂ​ടി തി​രി​ച്ച​യ​ച്ച് ക്വാ​റ​ന്‍റൈനി​ലാ​ക്കി.​നാ​ദാ​പു​രം പേ​രോ​ട് ത​ട്ടാ​റ​ത്ത് പ​ള്ളി പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ന്ന ഏ​ഴ് തൊ​ഴി​ലാ​ളി​ക​ളാ​ണ് നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്.
പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ ഏ​ഴ് പേ​രാ​ണ് നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ ഒ​രു​ങ്ങി​യ​ത്.​വെ​ള്ളി​യാ​ഴ്ച്ച ഇ​ത​ര സം​സ്ഥാ​ന​ത്തി​ല്‍ നി​ന്ന് എ​ത്തി തി​രി​ച്ച് പോ​കു​ന്ന ലോ​റി​യി​ലാ​ണ് ഇ​വ​ര്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​ത്.​വ​യ​നാ​ട് വ​ഴി മു​ത്ത​ങ്ങ​യി​ലെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ ക​ര്‍​ണാ​ട​ക ചെ​ക്ക്പോ​സ്റ്റി​ല്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യാ​ണ് നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് ക​ണ്ട​ത്തി​യ​തോ​ടെ പി​ടി​കൂ​ടി കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കു​ക​യും നാ​ദാ​പു​രം പോ​ലീ​സ് ഇ​വ​രു​ടെ പേ​രോ​ടു​ള്ള താ​മ​സ സ്ഥ​ല​ത്ത് ക്വാ​റന്‍റൈ​നി​ലാ​ക്കുക​യു​മാ​യി​രു​ന്നു.
ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ല് പേ​രെ വേ​റെ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ച്ചു.
അ​നു​മ​തി​യി​ല്ലാ​തെ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.