660 ലി​റ്റ​ര്‍ വാ​ഷും വാറ്റുപ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചു
Wednesday, April 8, 2020 11:32 PM IST
താ​മ​ര​ശേ​രി: 660 ലി​റ്റ​ര്‍ വാ​ഷും വാറ്റുപ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. എ​ക്‌​സൈ​സ് ഇ​ഐ ആ​ൻഡ് ഐ​ബി യൂ​ണി​റ്റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് താ​മ​ര​ശേ​രി എ​ക്‌​സൈ​സ് വ​യ​ല​ട, ത​ല​യാ​ട് വ​ന​ത്തി​നു​ള്ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഷ് ശേ​ഖ​ര​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത​ത്ത്. വ​യ​ല​ട​യി​ല്‍ നി​ന്ന് 400 ലി​റ്റ​ര്‍ വാ​ഷും ത​ല​യാ​ട് നി​ന്ന് 260 ലി​റ്റ​ര്‍ വാ​ഷു​മാ​ണ് ക​ണ്ടെ​ടു​ത്ത് ന​ശി​പ്പി​ച്ച​ത്.
സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​കെ. മു​ര​ളീ​ധ​ര​ന്‍ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ കെ.​കെ.​റ​ഫീ​ഖ്, ഐ​ബി യൂ​ണി​റ്റ് പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍ ച​ന്ദ്ര​ന്‍ കു​ഴി​ച്ചാ​ല്‍, സി​ഇ​ഒ​മാ​രാ​യ സി.​ഇ. ദീ​പേ​ഷ്, ഇ.​കെ. സു​രേ​ന്ദ്ര​ന്‍, സി​ജി ഷാ​ജു, ഡ്രൈ​വ​ര്‍ ബി​ബി​നീ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.