മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ത​ത്സ​മ​യം കാ​ണാം
Sunday, April 5, 2020 11:19 PM IST
മാ​ന​ന്ത​വാ​ടി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ലി​യ ആ​ഴ്ച ആ​ച​ര​ണ​ത്തി​നു രൂ​പ​ത പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ബി​ഷ​പ്സ് ഹൗ​സി​ലെ ചാ​പ്പ​ലി​ൽ ന​ട​ത്തു​ന്ന പെ​സ​ഹ വ്യാ​ഴം, ദുഃ​ഖ​വെ​ള്ളി, ഉ​യി​ർ​പ്പു​ഞാ​യ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ വി​ശ്വാ​സി​ക​ൾ​ക്കു ത​ത്സ​മ​യം കാ​ണാ​ൻ ക​ഴി​യും. രൂ​പ​ത​യു​ടെ ഫേ​സ്ബു​ക്ക് പേ​ജാ​യ എ​പ്പാ​ർ​ക്കി ഓ​ഫ് മാ​ന​ന്ത​വാ​ടി​യി​ലും മീ​ഡി​യ ക​മ്മീ​ഷ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലും യു​ട്യൂ​ബ് ചാ​ന​ലി​ലും തി​രു​ക്ക​ർ​മ​ങ്ങ​ൾ കാ​ണാം.
ഓ​ശാ​ന​പ്പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ശാ​ലോം ടി​വി യി​ലും പ​വ​ർ വി​ഷ​നി​ലും വി​വി​ധ റീ​ത്തു​ക​ളി​ലെ കു​ർ​ബാ​ന ത​ത്സ​മ​യം സം​പ്ര​ഷ​ണം ചെ​യി​തി​രു​ന്നു. വി​വി​ധ ഇ​ട​വ​ക​ക​ളി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ സം​പ്രേ​ഷ​ണം ന​ട​ന്നു. വ​ലി​യ ആ​ഴ്ച​യി​ലെ അ​നു​ഷ്ഠാ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചു മാ​ന​ന്ത​വാ​ടി രൂ​പ​താ​ധ്യ​ക്ഷ​ൻ പ്ര​ത്യേ​ക സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രു​ന്നു.