നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​ന് ആ​റു​പേ​ർ അ​റ​സ്റ്റി​ൽ
Sunday, April 5, 2020 11:19 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് കാ​പ്പു​മു​ഖ​ത്ത് മ​സ്ജി​ദി​ൽ കൂ​ട്ടം ചേ​ർ​ന്നു പ്രാ​ർ​ഥ​ന ന​ട​ത്തി​യ ആ​റു പേ​ർ അ​റ​സ്റ്റി​ൽ. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​നും പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മം ലം​ഘി​ച്ച​തി​നു​മാ​ണ് അ​റ​സ്റ്റ്. ഇ​ന്ന​ലെ മ​ഗ്‌​രി​ബ് ന​മ​സ്കാ​ര സ​മ​യ​ത്ത് മ​സ്ജി​ദി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ലൈ​റ്റു​ക​ൾ അ​ണ​ച്ച് പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ സി ​ഐ ശ​ശീ​ന്ദ്ര​ൻ മേ​ല​യി​ൽ ഇ​വ​രെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. നാ​ലു​പേ​ർ പ്ര​ദേ​ശ​വാ​സി​ക​ളും മ​റ്റു​ള്ള​വ​ർ വ​ളാം​കു​ളം, ഒ​ട​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രു​മാ​ണ്.