ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങിയ ബി​ച്ചാവുവി​നെ തേ​ടി പോ​ലീ​സ് വീ​ട്ടി​ലെ​ത്തി
Sunday, April 5, 2020 11:15 PM IST
മു​ക്കം: വെ​യി​ലാ​യാ​ലും മ​ഴ​യാ​യാ​ലും അ​വ​ധി​യാ​യാ​ലും ബി​ച്ചാ​വു​വി​ന് ദി​വ​സ​വും മു​ക്കം പോ​ലി​സ് സ്റ്റേ​ഷ​നി​ൽ പോ​യേ പ​റ്റൂ. കേ​സ് ഉ​ണ്ടാ​യി​ട്ട​ല്ല, പോ​ലി​സു​കാ​രു​മാ​യി ഒ​ന്ന് കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മാ​ത്രം... കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ര​ക്കു​റ്റി സ്വ​ദേ​ശി ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ബി​ച്ചാ​വു​വി​ന്‍റെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ദി​ന​ച​ര്യ​യാ​ണ​ത്.

എ​ന്നാ​ൽ കോ​വി​ഡ് മൂ​ലം ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ബി​ച്ചാ​വു ശ​രി​ക്കും ലോ​ക്കാ​യി. പോ​ലി​സ് സ്റ്റേ​ഷ​നി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ലോ​ക്ക്ഡൗ​ൺ തു​ട​ങ്ങി​യ​തി​ന്‍റെ പി​റ്റേ​ന്ന് മു​ത​ൽ ബി​ച്ചാ​വു അ​സ്വ​സ്ഥ​നാ​ണ്. വീ​ട്ടി​ലെ എ​ല്ലാ​വ​രോ​ടും സ്റ്റേ​ഷ​നി​ൽ പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ് വാ​ശി പി​ടി​ച്ച് ക​ര​യാ​നും തു​ട​ങ്ങി.

ആ​ദ്യ​മൊ​ക്കെ വീ​ട്ടു​കാ​ർ പ​ല​തും പ​റ​ഞ്ഞ് ബി​ച്ചാ​വു​വി​നെ സ​മാ​ധാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ദി​വ​സം ക​ഴി​യും​തോ​റും ബി​ച്ചാ​വു ബ​ഹ​ള​വും തു​ട​ങ്ങി. അ​വ​സാ​നം വീ​ട്ടു​കാ​ർ കാ​ര​ക്കു​റ്റി​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ അ​ൽ​ഫ റ​സാ​ഖി​നെ സ​മീ​പി​ച്ച് നി​സ​ഹാ​യ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി​യ​ത്. റ​സാ​ഖ് ബി​ച്ചാ​വു​വി​ന്‍റെ വീ​ട്ടി​ൽ പോ​യി പ​ല അ​ട​വു​ന​യ​ങ്ങ​ളും പ്ര​യോ​ഗി​ച്ചെ​ങ്കി​ലും ഒ​രു ര​ക്ഷ​യു​മു​ണ്ടാ​യി​ല്ല.

ഒ​ന്നു​കി​ൽ ബി​ച്ചാ​വു​വി​നെ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്ന് പോ​ലി​സു​കാ​രെ കാ​ണി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ പോ​ലി​സ് വ​ണ്ടി ഇ​തു വ​ഴി പോ​കു​മ്പോ​ൾ വീ​ട്ടി​ൽ ക​യ​റി ബി​ച്ചാ​വു​വി​നെ കാ​ണ​ണം. ഇ​ത​ല്ലാ​തെ മ​റ്റൊ​രു പോം​വ​ഴി​യി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ റ​സാ​ഖ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്ഐ പ്ര​ദീ​പി​നെ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു.

അ​പ്പോ​ഴാ​ണ് ബി​ച്ചാ​വു​വി​നെ മ​റ​ന്നു​പോ​യ കാ​ര്യം പോ​ലി​സു​കാ​ർ ഓ​ർ​ക്കു​ന്ന​ത്. ഇ​തോ​ടെ മു​ക്കം സ്റ്റേ​ഷ​നി​ലെ എ​സ്ഐ റ​സാ​ഖ് വീ​ട്ടി​ൽ പോ​യി സ​മാ​ധാ​നി​പ്പി​ച്ച​തോ​ടെ​യാ​ണ് ബി​ച്ചാ​വു​വി​ന് ആ​ശ്വാ​സ​മാ​യ​ത്.

എ​സ്ഐ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ പോ​ലും വി​സ​മ്മ​തി​ച്ച് മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന് ത​ള​ർ​ന്നി​രി​ക്കു​ന്ന ബി​ച്ചാ​വു​വി​നെ​യാ​ണ് ക​ണ്ട​ത്സ​ന്തോ​ഷം കൊ​ണ്ട് തു​ള്ളി​ച്ചാ​ടി​യ നി​ഷ്ക്ക​ള​ങ്ക​നാ​യ ബി​ച്ചാ​വു​വി​നോ​ടൊ​പ്പം ഏ​റെ​നേ​രം ചി​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് എ​സ്ഐ​യും സം​ഘ​വും മ​ട​ങ്ങി​യ​ത്.