കോ​ഴി​ക്കോ​ട്ട് ഉ​ഷ്ണ ത​രം​ഗ സാ​ധ്യ​ത
Thursday, April 2, 2020 11:13 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇന്നും നാ‍ളെയും ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ്. ഉ​യ​ര്‍​ന്ന ദി​നാ​ന്ത​രീ​ക്ഷ താ​പ​നി​ല സാ​ധാ​ര​ണ താ​പ​നി​ല​യെ​ക്കാ​ള്‍ 34 ഡി​ഗ്രി സെ​ല്‍​ഷ്യ​സും അ​തി​ല​ധി​ക​വും ഉ​യ​രാ​ന്‍ സാ​ധ്യ​ത ഉ​ള്ള​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.
സൂ​ര്യാ​ത​പം, സൂ​ര്യാ​ഘാ​തം തു​ട​ങ്ങിവയ്ക്ക്സാ​ധ്യ​ത​യു​ള്ളതി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യും വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യ​ണ​മെ​ന്നും ചൂ​ട് കൂ​ടി​യ സ​മ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ നേ​രം സൂ​ര്യ ര​ശ്മി​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട​രു​തെ​ന്നും ജി​ല്ലാ ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പു​റ​പ്പെ​ടു​വി​ക്കു​ന്ന പ്ര​ത്യേ​ക മു​ന്‍​ക​രു​ത​ല്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. ധാ​രാ​ള​ം വെ​ള്ളം കു​ടി​ക്കു​ക​യും എ​പ്പോ​ഴും ഒ​രു ചെ​റി​യ കു​പ്പി​യി​ല്‍ വെ​ള്ളം കൈയി​ല്‍ ക​രു​തു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. അ​യ​ഞ്ഞ, ലൈ​റ്റ് ക​ള​ര്‍, ക​ട്ടി കു​റ​ഞ്ഞ പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.
പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍, മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യവര്‌‍ പ​ക​ല്‍ 11 മു​ത​ല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കാ​തെ​യി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്ക് ത​ണ​ല്‍ ഉ​റ​പ്പു വ​രു​ത്താ​നും പ​ക്ഷി​ക​ള്‍​ക്കും മൃ​ഗ​ങ്ങ​ള്‍​ക്കും വെ​ള്ളം ല​ഭ്യ​മാ​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.