ഡെംപോ ഉസ്മാന്‍ വിടവാങ്ങി
Wednesday, April 1, 2020 1:07 AM IST
കോ​ഴി​ക്കോ​ട്: ഡെം​പോ ഉ​സ്മാ​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ന്‍ ഫു​ട്‌​ബോ​ള്‍​താ​രം ക​ല്യാ​ണം വീ​ട്ടി​ല്‍ ഉ​സ്മാ​ന്‍ കോ​യ (74) നി​ര്യാ​ത​നാ​യി. കോ​ഴി​ക്കോ​ട് കു​ണ്ടു​ങ്ങ​ല്‍ പാ​ലാ​ട്ട് വി​ല്ല​യി​ലാ​യി​രു​ന്നു അ​ന്ത്യം. കോ​വി​ഡ്-19 നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് ഖ​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 10 ന് ​ക​ണ്ണം​പ​റ​മ്പ് ശ്മ​ശാ​ന​ത്തി​ൽ. 1973-ല്‍ ​കേ​ര​ളം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ ടീ​മി​ല്‍ സ്റ്റോ​പ്പ​ര്‍ ബാ​ക്കാ​യി തി​ള​ങ്ങി​യി​ട്ടു​ണ്ട്. 1969-ലാ​ണ് ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി​യി​ല്‍ ക​ളി​ച്ച​ത്. കോ​ഴി​ക്കോ​ട് എ​വി​എം അ​ക്കാ​ഡ​മി ഫു​ട്ബോ​ള്‍ ക്ല​ബി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ താ​ര​മാ​യ​ത്.

ഡെം​പോ ഗോ​വ, ടൈ​റ്റാ​നി​യം, പ്രീ​മി​യ​ര്‍ ട​യേ​ഴ്‌​സ്, ഫാ​ക്ട് ടീ​മു​ക​ളി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ഡെം​പോ സ്പോ​ർ​ട് ക്ല​ബി​ന്‍റെ പ്ര​ധാ​ന താ​ര​മാ​യി​രു​ന്നു. ക്ല​ബി​നു​വേ​ണ്ടി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം ഡെം​പോ ഉ​സ്മാ​ന്‍ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​രോ​ധ​ത്തി​ലെ​ന്ന പോ​ലെ മ​ധ്യ​നി​ര​യി​ലും മി​ക​ച്ച താ​ര​മാ​യി​രു​ന്നു. ഭാ​ര്യ: പു​തി​യ സ്രാ​ങ്കി​ന്‍റ​കം ക​ദീ​ജ. സ​ഹോ​ദ​ര​ൻ: കെ.​വി. അ​ബ്ദു​റ​ഹി​മാ​ൻ (അ​ന്ത്രു).