ഡി​സി​പി​ക്ക് വ​യ​ര്‍​ലെ​സ് വ​ഴി യാ​ത്ര​യ​യ​പ്പ്
Tuesday, March 31, 2020 10:55 PM IST
കോ​ഴി​ക്കോ​ട്:​വി​ര​മി​ക്കു​ന്ന ജി​ല്ലാ ഡി​സി​പി​ക്ക് വ​യ​ര്‍​ലെ​സ് വ​ഴി യാ​ത്ര​യ്പ്പ് ആ​ശം​സ​ക​ളും ആ​ദ​ര​വും ന​ല്‍​കി കോ​ഴി​ക്കോ​ട് ജി​ല്ലാ പോ​ലീ​സ്.​കൊ​റോ​ണ ഭീ​തി​യി​ല്‍ ആ​ദ​ര​വും ആ​ഘോ​ഷ​വു​മി​ല്ലാ​തെ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് പ​ടി​യി​റ​ങ്ങി​യ​പ്പോ​ള്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന് വ​യ​ര്‍​ല​സ് വ​ഴി ആ​ശം​സ​ക​ള്‍ ന​ല്‍​കി​യാ​ണ് ജി​ല്ലാ പോ​ലീ​സ് ആ​ദ​ര​വ് ന​ല്‍​കി​യ​ത്.​ഡി​സി​പി എ.​കെ ജ​മാ​ലു​ദ്ദീ​ന്‍റെ വി​ര​മി​ക്ക​ല്‍ ദി​ന​മാ​ണെ​ന്ന് അ​റി​ഞ്ഞ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ​യ​ര്‍​ലെ​സ് യാ​ത്ര​യ​യ്പ്പ് ആ​ശ​യ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.
രാ​വി​ലെ എ​ട്ടി​ന് ന​ല്‍​കു​ന്ന വ​യ​ര്‍​ലെ​സ് സ​ന്ദേ​ശ​ത്തോ​ടൊ​പ്പം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സി​പി​യു​ടെ സ​ര്‍​വീ​സി​ലെ സേ​വ​ന​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും യാ​ത്ര​മം​ഗ​ളം നേ​രു​ക​യും ചെ​യ്തു.​ഡി​സി​പി​യു​ടെ ഒ​രു വ​ര്‍​ഷ​വും ഒ​രു​മാ​സ​വു​മു​ള്ള കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ പ്ര​വ​ര്‍​ത്ത​ന​ത്തെ പ​റ്റി ക​മ്മീ​ഷ​ണ​ര്‍ വ​യ​ര്‍​ല​സി​ലൂ​ടെ സം​സാ​രി​ച്ചു. തു​ട​ര്‍​ന്ന് എ​ല്ലാ സ്റ്റേ​ഷ​നി​ലെ​യും എ​സ്എ​ച്ച്ഒ മാ​രും വ​യ​ര്‍​ലെ​സ് വ​ഴി ആ​ശം​സ​ക​ള്‍ നേ​ർന്നു. എ​റ​ണാ​കു​ളം വാ​ഴ​ക്കാ​ല സ്വ​ദേ​ശി​യാ​ണ് ജ​മാ​ലു​ദ്ദീ​ന്‍. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ര​മി​ക്ക​ല്‍ ദി​നം ആ​ഘോ​ഷ​മാ​ക്കു​ന്ന​താ​ണ് പ​തി​വെ​ങ്കി​ലും ഇ​ത്ത​വ​ണ കൊ​റോ​ണ ഭീ​തി​യി​ല്‍ എ​ല്ലാം മാ​റ്റി​വെച്ചു.
സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് ഇ​ന്ന​ലെ വി​ര​മി​ച്ച​ത്.​ലോ​ക്ക് ഡൗ​ണിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​വ​ധി​യാ​യ​തി​നാ​ല്‍ പ​ല​രും എല്ലാവരും ക​ണ്ടി​ട്ടും ആ​ഴ്ച​ക​ളാ​യി.​ഇ​തി​നി​ടെ​യാ​ണ് വി​ര​മി​ക്ക​ല്‍ ദി​ന​വും എ​ത്തി​യ​ത്.