അ​വ​സാ​ന ശ​മ്പ​ളം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്
Tuesday, March 31, 2020 10:54 PM IST
കൊ​യി​ലാ​ണ്ടി:​കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും കോ​ഴി​ക്കോ​ട് ക​ള​ക്‌ടറേ​റ്റി​ലെ സീ​നി​യ​ർ ഫി​നാ​ൻ​സ് ഓ​ഫീ​സ​റു​മാ​യ എം.​കെ രാ​ജ​ൻ അ​വ​സാ​ന മാ​സത്തെ ശ​മ്പ​ളം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി. ഇന്നലെ അദേഹം സ​ർ​വീസി​ൽ നി​ന്ന് വി​ര​മി​ച്ചു. കൊ​യി​ലാ​ണ്ടി കാ​വും വ​ട്ടം അ​ണേ​ല സ്വ​ദേ​ശി​യാ​ണ്.1991 ൽ ​റീ സ​ർ​വേഅ​സി.​ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.​

അ​നു​ശോ​ചി​ച്ചു

കോ​ഴി​ക്കോ​ട്: കെ.​വി.​ഉ​സ്മാ​ന്‍ കോ​യ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​നു​ശോ​ചി​ച്ചു.1973-​ല്‍ സ​ന്തോ​ഷ് ട്രോ​ഫി ജേ​താ​ക്ക​ളാ​യ കേ​ര​ള ടീ​മി​ന്‍റെ സ്റ്റോ​പ്പ​ര്‍ ബാ​ക്കാ​യി​രു​ന്നു ഉ​സ്മാ​ന്‍ കോ​യ.
പ്ര​തി​രോ​ധ​ത്തി​ലെ​ന്ന പോ​ലെ മ​ധ്യ​നി​ര​യി​ലും ദീ​ര്‍​ഘ​കാ​ലം തി​ള​ങ്ങി​യ അ​ദ്ദേ​ഹം ക​ളി​ക്ക​ള​ത്തി​ലെ മാ​ന്യ​മാ​യ പെ​രു​മാ​റ്റം കൊ​ണ്ടും ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ളു​ടെ മ​ന​സ്സി​ല്‍ സ്ഥാ​നം നേ​ടി​യെ​ന്ന് മു​ഖ്യ​മ​ന്തി പ​റ​ഞ്ഞു. നി​ര്യാ​ണ​ത്തി​ല്‍ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​നും അ​നു​ശോ​ചി​ച്ചു.