റ​ബ​ർ, നാ​ളി​കേ​രം, കൊ​ക്കോ സം​ഭ​ര​ണ​ത്തി​ന് നട​പ​ടി വേ​ണ​മെ​ന്ന്
Monday, March 30, 2020 10:53 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ്- 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ല്‍ മാ​ര്‍​ക്ക​റ്റ്‌​ഫെ​ഡ്, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ , മ​റ്റു സ​ര്‍​ക്കാ​രി​ത​ര സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖാ​ന്തി​രം ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും റ​ബ​ര്‍, നാ​ളി​കേ​രം, കൊ​ക്കോ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ സം​ഭ​രി​ക്കാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മാ​ജു​ഷ് മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു.
ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പ് മ​ന്ത്രി​മാ​ര്‍​ക്കും നി​വേ​ദ​നം അ​യ​ച്ചി​ട്ടു​ണ്ട്. റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള സ​ബ്‌​സി​ഡി അ​ടി​യ​ന്തി​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.