സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം: ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി
Monday, March 30, 2020 10:52 PM IST
കോ​ഴി​ക്കോ​ട് : സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ്. ഏ​പ്രി​ല്‍ ആ​ദ്യ​വാ​ര​ത്തി​ല്‍ ത​ന്നെ സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വാ​തി​ല്‍​പ്പ​ടി വി​ത​ര​ണ സ​മ്പ്ര​ദാ​യ​മാ​യ​തി​നാ​ല്‍ വി​ത​ര​ണ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ള്‍ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ പൊ​തു​വി​ത​ര​ണ വ​കു​പ്പ് ത​ന്നെ നേ​രി​ട്ടെ​ത്തി​ച്ചു​ക​ഴി​ഞ്ഞു.
എഎവൈ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് 35 കി​ലോ​യും നീ​ല, വെ​ള്ള കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് 15 കി​ലോ​യും പി​ങ്ക് കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് അ​വ​രു​ടെ കാ​ര്‍​ഡി​ല്‍ അ​നു​വ​ദി​ച്ച അ​ള​വും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളാ​ണ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ക. ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദ്ദേ​ശി​ച്ച നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ചാ​കും റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ സൗ​ജ​ന്യ വി​ത​ര​ണം ന​ട​ത്തു​ക​യെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.