‘സി​ജി’ക​രി​യ​ർ ഗൈ​ഡ​ൻ​സ് ഓ​ൺ​ലൈ​നി​ൽ സ​ജീ​വം
Monday, March 30, 2020 10:52 PM IST
കോ​ഴി​ക്കോ​ട്: കോവി​ഡ് രോ​ഗ​ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥിക​ൾ​ക്ക് നേ​രി​ട്ട് സേ​വ​നം ന​ൽ​കു​ന്ന​ത് അ​സാ​ധ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സെ​ന്‍റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ഇ​ന്ത്യ (സി​ജി) ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​ക്കി. സി​ജി ക​രി​യ​ർ ഇ​ൻ​ഫോ സീ​രീ​സി​ൽ വ്യ​ത്യ​സ്ത വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്കും സൗ​ജ​ന്യ ഉ​പ​രി​പ​ഠ​ന, തൊ​ഴി​ൽ മാ​ർഗനി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കും. 26ന് ​ആ​രം​ഭി​ച്ച ഗ്രൂ​പ്പു​ക​ളി​ലൂ​ടെ ര​ണ്ടു ദി​വ​സ​ത്തി​ന​കം ത​ന്നെ 1200 റെ ​പേ​ർ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.
അ​ഭി​രു​ചി നി​ർ​ണ്ണ​യ പ​രീ​ക്ഷ​യും ഓ​ൺ​ലൈ​നായി ന​ട​ത്താനു​ള്ള ന​ട​പ​ടി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. 24 വ​ർ​ഷ​മാ​യി സി​ജി ക​രി​യ​ർ രം​ഗ​ത്ത് സൗ​ജ​ന്യ സേ​വ​നം ന​ൽ​കി വ​രി​ക​യാ​ണ്.​വി​വ​ര​ങ്ങ​ൾ​ക്കും, ഗ്രൂ​പ്പി​ൽ ചേ​രു​ന്ന​തി​നും 8086664001, 8086664008 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.