പാ​ൽ വ​ണ്ടി​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം ക​ട​ത്താ​ൻ ശ്ര​മം
Monday, March 30, 2020 10:52 PM IST
മു​ക്കം: കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ലോ​ക് ഡൗ​ൺ മ​റി​ക​ട​ന്ന് അ​വ​ശ്യ​സാ​ധ​ന വി​ൽ​പ്പ​ന​യ്ക്കി​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്്പ​ന്നം ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ തി​രു​വ​മ്പാ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. തൃ​ശൂ​ർ മേ​ലൂ​ർ സ്വ​ദേ​ശി അ​മ​ൽ മോ​ൺ​സ​ൻ , ഇ​ടു​ക്കി ഇ​ടി​ഞ്ഞ മ​ല സ്വ​ദേ​ശി റോ​ബി​ൻ സ്റ്റീ​ഫ​ൻ , തി​രു​വ​മ്പാ​ടി മ​ര​ക്കാ​ട്ടു​പു​റം സ്വ​ദേ​ശി സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ര​ക്കാ​ട്ടു പു​റ​ത്ത് വ​ച്ച് സം​ഘം പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് 50 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം പി​ടി​ച്ചെ​ടു​ത്തു. റോ​ബി​ൻ സ്റ്റീ​ഫ​നും അ​മ​ൽ​ജോ​ൺ​സ​നും സ​ഞ്ച​രി​ച്ച പി​ക്ക​പ്പ് വാ​നും സ​ന്തോ​ഷ് കു​മാ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. മ​റ്റ് പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​വ​ർ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​താ​യും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.