വി​ള​വെ​ടു​പ്പി​നും സം​ഭ​ര​ണ​ത്തി​നും വി​ല​ക്കി​ല്ല
Monday, March 30, 2020 10:52 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ച ലോ​ക്ഡൗ​ണി​ല്‍ നി​ന്ന് കാ​ര്‍​ഷി​ക മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി​യ​ത് മ​ല​യോ​ര​മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സം. പ്ര​ള​യം വ​രു​ത്തി​യ തീ​രാ​ന​ഷ്ട​ങ്ങ​ള്‍​ക്ക് മീ​തെ​യാ​യി​രു​ന്നു സം​സ്ഥാ​ന​ത്ത് ക​ര്‍​ഷ​ക​ര്‍ വി​ള​വി​റ​ക്കി​യ​ത്. എ​ന്നാ​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വി​ള​വെ​ടു​പ്പും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു.
‌കൂ​ടാ​തെ വി​ത്തി​റ​ക്കു​ന്ന​തി​നും വി​ള​ക​ള്‍ പ​രി​പാ​ലി​ക്കു​ന്ന​തി​നും ലോ​ക്ഡൗ​ണ്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വി​ന​യാ​യി മാ​റി. ഇ​തോ​ടെ കാ​ര്‍​ഷി​ക മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി. വി​ള​വെ​ടു​പ്പും സം​ഭ​ര​ണ​വും കാ​ര്‍​ഷി​ക​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ത​ളം​തെ​റ്റി​യ അ​വ​സ്ഥ​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍​ക്കാ​ശ്വാ​സ​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ലോ​ക്ഡൗ​ണി​ല്‍ നി​ന്ന് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്. മ​ല​യോ​ര​ത്ത് കൃ​ഷി ചെ​യ്തി​രു​ന്ന ക​ര്‍​ഷ​ര്‍​ക്ക് കൃ​ഷി ഭൂ​മി​യി​ലേ​ക്ക് പോ​വാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു​ള്ള​ത്. താ​മ​സ​സ്ഥ​ല​ത്തു നി​ന്ന് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഭൂ​മി​യി​ലാ​യി​രു​ന്നു പ​ല​ര്‍​ക്കും കൃ​ഷി ഉ​ള്ള​ത്. ഇ​വി​ടെ​യ്ക്ക് ബൈ​ക്കി​ലും മ​റ്റു​മാ​യി​രു​ന്നു പോ​യി​രു​ന്ന​ത്. ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പോ​വാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി. പ​ല​രും സ​ത്യ​വാ​ങ് മൂ​ല​വു​മാ​യി രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് തി​രി​ച്ച​യ​ച്ചു. ഇ​തോ​ടെ വി​ള​ക​ള്‍ ന​ന​യ്ക്കാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു​ള്ള​ത്. ക​ര്‍​ഷ​ക സം​ഘ​ട​ന യാ​യ വി​ഫാം നേ​താ​വ് ജോ​യി ക​ണ്ണ​ഞ്ചി​റ നി​ല​വി​ലെ അ​വ​സ്ഥ സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യേ​യും വ​കു​പ്പും മ​ന്ത്രി​യേ​യും അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല.
അ​തി​നി​ടെ​യാ​ണ് കേ​ന്ദ്ര കൃ​ഷി വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി​യെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തോ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ലോ​ക്ഡൗ​ണ്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ത്തി​ല്‍ നി​ന്ന് കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളേ​യും ക​ര്‍​ഷ​ക​തൊ​ഴി​ലാ​ളി​ക​ളേ​യും കാ​ര്‍​ഷി​ക​രം​ഗ​വു​മാ​യി ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​രം​ഭ​ങ്ങ​ളേ​യും ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വി​ള​വെ​ടു​പ്പി​നും അ​വ​യ്ക്കു​പ​യോ​ഗി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണ​ത്തി​നും വി​പ​ണ​ന​ത്തി​നു​മു​ള്ള വി​ല​ക്കു​ക​ള്‍ നീ​ങ്ങി. കീ​ട​നാ​ശി​നി​യും വി​ത്തു​ക​ളും പാ​ക്കേ​ജ് യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​നും ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.