ജി​ല്ല​യി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി
Monday, March 30, 2020 10:52 PM IST
കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ നി​ല​വി​ലു​ണ്ടെ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ളി​ലെ​ങ്കി​ലും ആ​ളു​ക​ള്‍ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണം കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കി​യ​താ​യി ജി​ല്ലാ ക​ല​ക്ട​ര്‍ സാം​ബ​ശി​വ റാ​വു അ​റി​യി​ച്ചു. ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍ (സി​റ്റി, റൂ​റ​ല്‍ ) സ​ബ്ഡി​വി​ഷ​ണ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍, ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍, ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍​മാ​ര്‍, നാ​ല് താ​ലൂ​ക്ക് സ്‌​ക്വാ​ഡു​ക​ള്‍ , പോ​ലീ​സ് സ്‌​ക്വാ​ഡു​ക​ള്‍, 118 വി​ല്ലേ​ജ് സ്‌​ക്വാ​ഡു​ക​ള്‍ എ​ന്നി​വ നി​രീ​ക്ഷ​ണ​ത്തി​നാ​യി രം​ഗ​ത്തു​ണ്ട്.
സാ​ധു​വാ​യ സ​ത്യ​വാങ്മൂ​ല​മോ പെ​ര്‍​മി​റ്റോ ഇ​ല്ലാ​തെ തെ​രു​വി​ലി​റ​ങ്ങു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യുന്നതുള്‍​പ്പെ​ടെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കും. ഈ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ നി​യ​മ​ങ്ങ​ളെ മാ​നി​ക്കു​ക​യും ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കു​ക​യും വേ​ണ​മെ​ന്ന് ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

സ്‌​ക്വാ​ഡു​ക​ള്‍
ശ​ക്ത​മാ​ക്കി
ജി​ല്ലാ ഭ​ര​ണ​കൂ​ടം

വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി ജി​ല്ലാ ക‍​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു ഉ​ത്ത​ര​വി​റ​ക്കി.
വി​വി​ധ ചു​മ​ത​ല​ക​ള്‍ നി​ര്‍​വ്വ​ഹി​ക്കാനും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാനും ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ജി​ല്ല​യി​ലെ ഓ​രോ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും ത​ഹ​സി​ല്‍​ദാ​ര്‍, ഭൂ​രേ​ഖാ ത ​ഹ​സി​ല്‍​ദാ​ര്‍ , ര​ണ്ട് ഡ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ / ജെ ​എ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ല് സെ​ക്ട​റ​ല്‍ ടീ​മു​ക​ളെ ഇ​തി​നാ​യി രൂ​പീ​ക​രി​ച്ചു. ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ / ജെ ​എ​സ് എ​ന്നി​വ​രെ ത​ഹ​സില്‍ദാ​ര്‍ നി​യോ​ഗി​ക്കും. ഇ​വ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി ഓ​രോ സ്‌​ക്വാ​ഡി​ലേ​ക്കും ഓ​രോ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍ നി​യോ​ഗി​ക്ക​ണം. ജി​ല്ല​യി​ലെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രും താ​ലൂ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.
ജി​ല്ല​യി​ലെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ സ്‌​ക്വാ​ഡു​ക​ളി​ലേ​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​യോ​ഗി​ക്ക​ണം. നി​രീ​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, നി​യ​ന്ത്ര​ണ​ങ്ങ​ള്‍ എ​ന്നി​വ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഈ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും അ​വ​രു​ടെ സ്്ക്വാ​ഡു​ക​ള്‍​ക്കും ആ​യി​രി​ക്കും. തെ​റ്റാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​തും പാ​സു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തും ത​ട​യേ​ണ്ട​തും വി​വ​രം പോ​ലീ​സി​ല​റി​യി​ച്ച് ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്.
ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​വും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തും സ്‌​ക്വാ​ഡു​ക​ളു​ടെ ചു​മ​ത​ല​യാ​ണ്. പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​വ​ര്‍ കൂ​ട്ടം കൂ​ടു​ന്ന​ത് ത​ട​യ​ണം.