പോ​ലീ​സി​നു കു​ടി​വെ​ള്ള​വു​മാ​യി സ്വ​യം സ​ഹാ​യ സം​ഘം
Monday, March 30, 2020 10:50 PM IST
പേ​രാ​മ്പ്ര : കോ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്ക് ക​രു​വ​ണ്ണൂ​ര്‍ ഉ​ദ​യം സ്വ​യം സ​ഹാ​യ സം​ഘം കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി. ക​ടു​ത്ത വേ​ന​ലി​ല്‍ വി​ശ​പ്പും ദാ​ഹ​വും സ​ഹി​ച്ച് ജോ​ലി ചെ​യ്യു​ന്ന പേ​രാ​മ്പ്ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി​യ​ത്. സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​ഘം ട്ര​ഷ​ര്‍ എം.​ടി. വി​പി​ന്‍ എ​എ​സ്‌​ഐ ദി​നേ​ശ​ന് കൈ​മാ​റി. സം​ഘാം​ഗ​ങ്ങ​ളാ​യ കെ.​കെ.​ഷാ​ജി, എം.​വി. ധ​നേ​ഷ്, പി.​കെ. ധ​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കൊ​റോ​ണ: കൈ​ത്താ​ങ്ങാ​യി
റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

പേ​രാ​മ്പ്ര : തൊ​ഴി​ലി​ല്ലെ​ങ്കി​ലും കൊ​റോ​ണ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങാ​യി എ​ല്‍​പി- യു​പി അ​സി​സ്റ്റ​ന്‍റ് റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ . അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് എ​ഴു​പ​തി​നാ​യി​രം രൂ​പ കൈ​മാ​റി. റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ന​വീ​ന്‍ കൈ​നോ​ളി, ആ​ര്‍.​എ​സ്. സ​രി​ത, ശ്രീ​ല​ക്ഷ്മി, പി. ​നി​ധി​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.