ആ​യ​ഞ്ചേ​രി​യി​ല്‍ 360 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടി
Monday, March 30, 2020 10:50 PM IST
വ​ട​ക​ര: ആ​യ​ഞ്ചേ​രി ത​റോ​പ്പൊ​യി​ല്‍ വെ​ള്ളാ​ഞ്ഞി​യി​ല്‍ തു​രു​ത്തി​ലെ കൈ​ത​ക്കാ​ടു​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ച 360 ലി​റ്റ​ര്‍ വാ​ഷ് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. വ​ട​ക​ര റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​കെ.​ഷി​ജി​ല്‍കു​മാ​റും പാ​ര്‍​ട്ടി​യും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഷ് ക​ണ്ടെ​ത്തി​യ​ത്. ലോ​ക്ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ബി​വ​റേ​ജ​സ് ഷോ​പ്പു​ക​ളും ബാ​റു​ക​ളും ക​ള്ളു​ഷാ​പ്പു​ക​ളും അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി വ​ട​ക​ര എ​ക്‌​സൈ​സ് 1500 ലി​റ്റ​ര്‍ വാ​ഷ് ന​ശി​പ്പി​ക്കു​ക​യും നി​ര​വ​ധി വാ​റ്റു​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.
ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. മ​റ്റു പ്ര​തി​ക​ള്‍​ക്കു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​റി​യി​ച്ചു. ആ​യ​ഞ്ചേ​രി ത​റോ​പ്പൊ​യി​ലി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​ഹാ​രി​സ്, പ്ര​മോ​ദ് പു​ളി​ക്കൂ​ല്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ രാ​മ​കൃ​ഷ്ണ​ന്‍.​സി, ജ​യ​ന്‍.​കെ.​കെ, ഉ​നൈ​സ്.​എ​ന്‍.​എം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.