ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി
Monday, March 30, 2020 10:50 PM IST
കോ​ഴി​ക്കോ​ട് : പൊ​തു​വി​പ​ണി​യി​ലെ ക​രി​ഞ്ച​ന്ത, പൂ​ഴ്ത്തി​വെ​യ്പ്, അ​മി​ത​വി​ല ഈ​ടാ​ക്ക​ല്‍ എ​ന്നി​വ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ഴി​ക്ക​ല്‍, വേ​ങ്ങേ​രി, ത​ട​മ്പാ​ട്ടു​താ​ഴം, ചെ​ല​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ 31-ഓ​ളം ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ വ്യാ​പാ​രി​ക​ള്‍​ക്കെ​തി​രേ അ​വ​ശ്യ​സാ​ധ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ല്കി​യ​താ​യി സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ചി​ല്ല​റ വ്യാ​പാ​രി​ക​ള്‍ മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ ബി​ല്ല് കൃ​ത്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​തും പ​രി​ശോ​ധ​നാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​മ്പാ​കെ ഹാ​ജ​രാ​ക്കേ​ണ്ട​തു​മാ​ണ്. പ​രി​ശോ​ധ​നാ സ്‌​ക്വാ​ഡി​ന് സൗ​ത്ത് സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ​ര്‍, നോ​ര്‍​ത്ത് സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രും പ​ങ്കെ​ടു​ത്തു.